കേരളം

kerala

ETV Bharat / state

ലാവ്‌ലിൻ കേസ് ഒതുക്കി തീർക്കാൻ സിപിഎം-ബിജെപി രഹസ്യ ധാരണ: കെ.മുരളീധരൻ - hidden agenda by cpim

തിരുവനന്തപുരം കോർപ്പറേഷൻ ബിജെപിക്ക് നൽകാൻ പിണറായി വിജയൻ രഹസ്യ ധാരണയുണ്ടാക്കിയതായി കെ മുരളീധരൻ എംപി ആരോപിച്ചു

K Muraleedhran  Thiruvananthapuram Corporation  Local body election  hidden agenda by cpim  Pinarai Vijay
ലാവ്‌ലിൻ കേസ് ഒതുക്കി തീർക്കാൻ സിപിഎം-ബിജെപി രഹസ്യ ധാരണ; കെ.മുരളീധരൻ

By

Published : Dec 7, 2020, 3:50 PM IST

Updated : Dec 7, 2020, 4:04 PM IST

തിരുവനന്തപുരം: ലാവ്‌ലിൻ കേസ് ഒതുക്കി തീർക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപിക്ക് നൽകാൻ പിണറായി വിജയൻ ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയെന്ന് കെ. മുരളീധരൻ എംപി. ഇതിനെ യുഡിഎഫ് അതിജീവിക്കുമെന്നും 2010ലെ വിജയ തുടർച്ച ഇക്കുറി ആവർത്തിക്കുമെന്നും മുരളീധരൻ ഇടിവി ഭാരതിനോട് പറഞ്ഞു.

ലാവ്‌ലിൻ കേസ് ഒതുക്കി തീർക്കാൻ സിപിഎം-ബിജെപി രഹസ്യ ധാരണ

തിരുവനന്തപുരം പേരൂർക്കട വാർഡിൽ സ്ഥാനാർഥിക്ക് വേണ്ടി വീട് കയറിയുള്ള പ്രചാരണത്തിനിടെയാണ് എം.പിയുടെ പ്രതികരണം. കോർപ്പറേഷനിൽ 51 സീറ്റ് യുഡിഎഫ് നേടും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്ക് എതിരെയുള്ള തെരഞ്ഞെടുപ്പ് ആകും ഇക്കുറി. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ അറസ്റ്റിലാകും. ലാവ്‌ലിൻ കേസിൽ പിണറായിക്ക് രക്ഷപെടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

Last Updated : Dec 7, 2020, 4:04 PM IST

ABOUT THE AUTHOR

...view details