തിരുവനന്തപുരം: കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരായ സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയുടെ വധഭീഷണി പുച്ഛത്തോടെ തള്ളുന്നുവെന്ന് കെ. മുരളീധരൻ. താമരശ്ശേരി ബിഷപ്പിനെ നികൃഷ്‌ടജീവി എന്നു വിളിച്ച കാരണഭൂതൻ്റെയും വൺ ടൂ ത്രീ യുടെയും ശിഷ്യനാണ് ഇടുക്കി ജില്ല സെക്രട്ടറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും എംഎം മണിയെയും പേരെടുത്ത് പറയാതെ കെ മുരളീധരൻ പറഞ്ഞു.
സി വി വര്‍ഗീസിന്‍റെ വധഭീഷണി പുച്ഛത്തോടെ തള്ളുന്നു: കെ. മുരളീധരൻ - K Muraleedharan against CPM Idukki district secretary
താമരശ്ശേരി ബിഷപ്പിനെ നികൃഷ്‌ട ജീവി എന്ന് വിളിച്ച കാരണ ഭൂതൻ്റെയും വൺ ടൂ ത്രീ യുടെയും ശിഷ്യനാണ് ഇടുക്കി ജില്ല സെക്രട്ടറിയെന്ന് കെ മുരളീധരൻ
![സി വി വര്‍ഗീസിന്‍റെ വധഭീഷണി പുച്ഛത്തോടെ തള്ളുന്നു: കെ. മുരളീധരൻ K Muraleedharan against mm mani and pinarayi vijayan K Muraleedharan pinarayi vijayan mm mani പിണറായി വിജയനേയും എംഎം മണിയെയും പരിഹസിച്ച് കെ. മുരളീധരൻ കെ മുരളീധരന്‍ K Muraleedharan against CPM Idukki district secretary സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കെ മുരളീധരന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14680789-thumbnail-3x2-dd.jpg)
അവർ പഠിച്ചതേ പാടൂ. ഈനാംപേച്ചിയും മരപ്പട്ടിയുടെയും ശിഷ്യൻ സിംഹവും പുലിയുമൊന്നും ആവില്ലെന്നും കെ മുരളീധരൻ പരിഹസിച്ചു. രാജ്യസഭയിൽ ഒഴിവുവരുന്ന സീറ്റിലേക്ക് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെ പരിഗണിക്കരുതെന്നാണ് തൻ്റെ വ്യക്തിപരമായ അഭിപ്രായമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
also read: "സുധാകരന്‍റെ ജീവൻ സിപിഎമ്മിന്‍റെ ഭിക്ഷ", വിവാദ പ്രസ്‌താവനയുമായി സി.വി വർഗീസ്
സീറ്റ് കോൺഗ്രസിന് യുഡിഎഫ് അനുവദിച്ച ശേഷമേ സ്ഥാനാർഥി നിർണയം ഉണ്ടാവൂ. അക്കാര്യത്തിൽ തർക്കത്തിൻ്റെ പ്രശ്നമില്ല. കേരളത്തിൻ്റെ പ്രശ്നങ്ങൾ പാർലമെൻറിൽ ശക്തമായി അവതരിപ്പിക്കാൻ ശേഷിയുള്ള ആളാവണം സ്ഥാനാർഥി എന്നതാവണം രാജ്യസഭ സ്ഥാനാർഥിയുടെ യോഗ്യതയെന്നും കെ മുരളീധരൻ പറഞ്ഞു.