കേരളം

kerala

ETV Bharat / state

'കോടിയേരിയുടെ പ്രസ്‌താവനയ്‌ക്ക് സത്യവുമായി ബന്ധവുമില്ല'; ലോകായുക്ത വിഷയത്തില്‍ കെ മുരളീധരന്‍ - K. Muraleedharan on lokayukta

ലോകായുക്ത ഉള്ളതുകൊണ്ട് കേന്ദ്രം ഇടപെടുമെന്ന വാദം തെറ്റാണെന്നും കെ മുരളീധരൻ

കോടിയേരിയുടെ പ്രസ്‌താവനയ്‌ക്കെതിരെ കെ മുരളീധരന്‍  K. Muraleedharan against Kodiyeri Balakrishnan  Kodiyeri Balakrishnan on lokayukta  K. Muraleedharan on lokayukta  ലോകായുക്ത വിഷയത്തില്‍ കെ മുരളീധരന്‍
ലോകായുക്ത: 'കോടിയേരിയുടെ പ്രസ്‌താവനയ്‌ക്ക് സത്യവുമായി ബന്ധവുമില്ല'; വിമര്‍ശനവുമായി കെ മുരളീധരന്‍

By

Published : Jan 28, 2022, 1:04 PM IST

Updated : Jan 28, 2022, 2:16 PM IST

തിരുവനന്തപുരം:ലോകായുക്ത വിഷയത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ പ്രസ്‌താവന തള്ളി കെ മുരളീധരൻ എം.പി. കോടിയേരിയുടെ പ്രസ്‌താവനയ്‌ക്ക് സത്യവുമായി ഒരു ബന്ധവുമില്ല. ലോകായുക്ത ഉള്ളതുകൊണ്ട് കേന്ദ്രം ഇടപെടുമെന്ന വാദം തെറ്റാണെന്നും കോടിയേരിക്ക് എന്തുപറ്റിയെന്ന് മനസിലാകുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.

സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗവർണർ വഴി കേന്ദ്രം ഇടപെടാതിരിക്കാനാണ് ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നതെന്ന, കോടിയേരി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിനെതിരെയാണ് വിമര്‍ശനം. ഒരു നിയമത്തിൽ മാറ്റം വരുത്തുമ്പോൾ എന്തുകൊണ്ട് പ്രതിപക്ഷവുമായി ചർച്ച നടത്തുന്നില്ല. ഓർഡിനൻസ് വന്നാൽ പിന്നെ ലോകായുക്തയുടെ ആവശ്യമില്ലെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണൻ്റെ പ്രസ്‌താവന തള്ളി കെ മുരളീധരൻ എം.പി രംഗത്ത്

സംസ്ഥാന ഭരണം ഏകാധിപത്യ ഭരണത്തിന് തുല്യമാകും. വിഷയം വളരെ ഗൗരവത്തിൽ കണ്ട് ഓർഡിനൻസിൽ നിന്ന് സർക്കാർ പിന്മാറണം. നിലവിലെ നിയമമായി ലോകായുക്തയെ തുടരാൻ അനുവദിക്കണം. സർക്കാർ തിരക്കിട്ട് ഓർഡിനൻസ് കൊണ്ടുവന്നത് മുഖ്യമന്ത്രിക്കും മന്ത്രി ബിന്ദുവിനുമെതിരെ ലോകായുക്തയിൽ പരാതി നിലനിൽക്കുന്നതുകൊണ്ടാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

'കൊവിഡിനെതിരായി മുന്‍കരുതലില്ല'

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ യാതൊരുവിധ മുൻകരുതലുകളും ഇല്ലെന്ന് കെ മുരളീധരൻ. രോഗവ്യാപനം കുറഞ്ഞിരുന്ന സാഹചര്യത്തിൽ സ്വീകരിച്ച മുൻകരുതലുകൾ പോലും ഇപ്പോൾ സ്വീകരിക്കുന്നില്ല. ആരോഗ്യമന്ത്രി ഭയപ്പെടാനൊന്നുമില്ല എന്ന് പറയുമ്പോഴും രോഗം വ്യാപിക്കുന്നു. ഇതുരണ്ടും ഒത്തുചേരില്ല.

ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുന്ന രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെന്ന് ആരോഗ്യ മന്ത്രി പറയുന്നു. എന്നാൽ രോഗികളെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യാത്തതാണ്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഫോണിൽ വിളിച്ചാൽ കിട്ടുന്നില്ല. മുഖ്യമന്ത്രിയെ ബന്ധപ്പെടാൻ പോലും ഇത്രയും പ്രയാസം ഇല്ല. കൊവിഡ് കേസുകൾ കൂടുന്നു മരണവും വർധിക്കുന്നു.

ALSO READ:നായനാരുടെ കാലത്തെ ഇന്ത്യയല്ല ഇന്ന് ; ലോകായുക്ത ഭേദഗതി സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം തടയാനെന്ന് കോടിയേരി

അടിയന്തര ആവശ്യങ്ങൾക്ക് മുഖ്യമന്ത്രിയെ ബന്ധപ്പെടാനാകാത്ത സാഹചര്യമാണുള്ളത്. രോഗവ്യാപനം അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിൽ ചികിത്സാകേന്ദ്രങ്ങളുടെ എണ്ണം അടിയന്തരമായി കൂട്ടണം. ആരോഗ്യപ്രവർത്തകർ വീടുകളിൽ പോയി ചികിത്സിക്കണം. മരുന്ന് ആവശ്യമുള്ളവർക്ക് അത് എത്തിക്കാനുള്ള സൗകര്യമൊരുക്കണം. ഈ വിഷയം രാഷ്ട്രീയ കണ്ണിൽ കാണാതെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'അഹമ്മദ് ദേവർകോവില്‍ മാപ്പ് പറയണം'

കാസർകോട് റിപ്പബ്ലിക് ദിന പരിപാടിയിൽ ദേശീയ പതാക തലതിരിച്ചുയർത്തിയ മന്ത്രി അഹമ്മദ് ദേവർകോവിലിനെ പരിഹസിച്ച് കെ മുരളീധരൻ എം.പി. പതാക ഉയർത്തുമ്പോൾ തെറ്റ് ആർക്കും പറ്റാം. അതിൽ മന്ത്രിയെ കുറ്റം പറയുന്നില്ല. കൊടി പൊക്കി മുകളിലെത്തുമ്പോൾ കാണാമല്ലോ.

സല്യൂട്ട് ചെയ്യുമ്പോൾ കൊടി നോക്കി അല്ലേ ചെയ്യേണ്ടത്. എന്നിട്ടും തെറ്റ് മന്ത്രിക്ക് മനസിലായില്ല. ഈ തെറ്റ് പോലും മനസിലാക്കാൻ മന്ത്രിയ്ക്ക്‌ സാധിക്കുന്നില്ലെങ്കിൽ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. തെറ്റു മനസ്സിലാക്കി പരസ്യമായി മന്ത്രി മാപ്പ് പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

Last Updated : Jan 28, 2022, 2:16 PM IST

ABOUT THE AUTHOR

...view details