കേരളം

kerala

ETV Bharat / state

കേരള ഗവർണര്‍ ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു:കെ.മുരളീധരന്‍ എം.പി - കേരള ഗവർണർ ആരിഫ് ഖാൻ

ഭരണഘടനയെ അട്ടിമറിക്കാനും നുണ പ്രചരണത്തിനുമാണ് ഗവർണർ ശ്രമിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്ന് കെ.മുരളീധരന്‍ എം.പി

k muraleedharan statement  kerala governor arif khan  കേരള ഗവർണർ ആരിഫ് ഖാൻ  കെ മുരളീധരൻ
കേരള ഗവർണറിനെതിരെ വിമർശനവുമായി കെ.മുരളീധരൻ

By

Published : Dec 23, 2019, 1:02 PM IST

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി കെ.മുരളീധരൻ എം.പി . സംഘപരിവാറിനെതിരെ ശക്തമായ നിലപാടെടുത്ത നേതാവാണ് കെ.കരുണാകരൻ. അദ്ദേഹത്തിന്‍റെ അനുസ്മരണ ചടങ്ങിൽ ഗവർണർ പങ്കെടുക്കുന്നതിലെ അഭിപ്രായ വ്യത്യാസം സംഘാടകരെ അറിയിച്ചിട്ടുണ്ട്. പങ്കെടുക്കുമോ ഇല്ലയോ എന്ന് വൈകീട്ട് അറിയാം. ഭരണഘടനയെ അട്ടിമറിക്കാനും നുണ പ്രചരണത്തിനുമാണ് ഗവർണർ ശ്രമിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. ഗവർണറെ ബഹിഷ്കരിക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് ചർച്ച ചെയ്യുമെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

കേരള ഗവർണറിനെതിരെ വിമർശനവുമായി കെ.മുരളീധരൻ
ഗവർണർ കേരളത്തിൽ ബിജെപിയുടെ ഏജൻസി പണി ചെയ്യുന്നുവെന്ന് നേരത്തേ കെ.മുരളീധരൻ ആരോപിച്ചിരുന്നു. ചരിത്രത്തെ വളച്ചൊടിക്കാൻ പ്രധാനമന്ത്രി ശ്രമിക്കുന്നതുപോലെ ഗവർണറും ശ്രമിക്കുകയാണ്. ഗാന്ധിജി പറയാത്ത കാര്യം അദ്ദേഹത്തിന്‍റെ വാക്കുകളായി ഗവർണർ പ്രചരിപ്പിക്കുകയാണെന്നും മുരളീധരൻ പറഞ്ഞിരുന്നു .

ABOUT THE AUTHOR

...view details