തിരുവനന്തപുരം:കൂടിയാലോചനയില്ലാതെ സമരം നിർത്തിയത് ശരിയല്ലെന്ന നിലപാടിൽ ഉറച്ച് കെ. മുരളീധരൻ എംപി. സമരം നിർത്തുന്ന കാര്യം അറിഞ്ഞത് വാർത്തകളിലൂടെയാണ്. ഒരു തീരുമാനം എടുക്കുമ്പോൾ 19 പേരെ ഫോണിൽ വിളിച്ചെങ്കിലും ചോദിക്കാമായിരുന്നു. അനുകൂലമായ സാഹചര്യം ഉപയോഗിക്കേണ്ടത് കൂട്ടായാണെന്നും മുരളീധരൻ പറഞ്ഞു. തനിക്ക് ഒരു പരാതിയുമില്ല. സ്ഥിരം പരാതിക്കാരനും ശല്യക്കാരനുമാകാൻ താനില്ല.
സമരം നിർത്തിയത് ശരിയല്ലെന്ന നിലപാടിലുറച്ച് കെ. മുരളീധരൻ - സമരം നിര്‍ത്തിയതില്‍ നിലപാട് കടുപ്പിച്ച് മുരളീധരന്‍
പരാതി ഇല്ലാത്തതു കൊണ്ടാണ് മുല്ലപ്പള്ളിയെ നേരിൽ കാണാത്ത്. അദ്ദേഹം വിളിച്ചാൽ പോയി കാണും. വ്യക്തിപരമായി മുല്ലപ്പള്ളിയോട് എതിർപ്പില്ലെന്നും മുരളീധരന്‍.
സമരം നിർത്തിയത് ശരിയല്ലെന്ന നിലപാടിലുറച്ച് കെ.മുരളീധരൻ
പരാതി ഇല്ലാത്തതു കൊണ്ടാണ് മുല്ലപ്പള്ളിയെ നേരിൽ കാണാത്ത്. അദ്ദേഹം വിളിച്ചാൽ പോയി കാണും. വ്യക്തിപരമായി മുല്ലപ്പള്ളിയോട് എതിർപ്പില്ല. എന്നാൽ കെ.പി.സി.സി പ്രസിഡന്‍റ് എന്ന നിലയിൽ ചില തീരുമാനങ്ങളിൽ വിയോജിപ്പുണ്ട്. നിയമസഭയിൽ മത്സരിക്കാനില്ല. അതിന് ഇവിടെ വേറെ ആളുകൾ ഉണ്ടെന്നും മുരളീധരൻ പറഞ്ഞു.
Last Updated : Oct 1, 2020, 3:33 PM IST