തിരുവനന്തപുരം: സോണിയ ഗാന്ധിക്കെതിരായ കത്തിൽ പി.ജെ കുര്യനും ശശി തരൂരിനുമെതിരെ വിമർശനവുമായി കെ. മുരളീധരൻ എം.പി. നേതാക്കൾ കത്ത് എഴുതിയത് ദൗർഭാഗ്യകരമെന്ന് കെ. മുരളീധരൻ പറഞ്ഞു. അനാവശ്യമായ വിവാദം ഒഴിവാക്കണമായിരുന്നു. പാർട്ടിയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് വടി കൊടുക്കുന്നതിന് തുല്യമായി കത്ത് മാറി.
പി.ജെ കുര്യനും ശശി തരൂരിനുമെതിരെ വിമർശനവുമായി കെ. മുരളീധരൻ എം.പി - k muraleedaran
പാർട്ടിയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് വടി കൊടുക്കുന്നതിന് തുല്യമായി സോണിയ ഗാന്ധിക്കെതിരായ കത്ത് മാറിയെന്ന് അദ്ദേഹം പറഞ്ഞു.
പി.ജെ കുര്യനും ശശി തരൂരിനുമെതിരെ വിമർശനവുമായി കെ. മുരളീധരൻ എം.പി
അവിശ്വാസ പ്രമേയ ചർച്ചയിൽ കോൺഗ്രസിനെ ആക്രമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും കത്തിനെയാണ് ആയുധമാക്കിയത്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ പാർട്ടിയുടെ നിലപാടിന് എതിരെ നിൽക്കുന്ന ശശി തരൂരിനെയും അദ്ദേഹം പരിഹസിച്ചു. ഞങ്ങളാരും വിശ്വ പൗരന്മാരല്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ പരിഹാസം.