തിരുവനന്തപുരം:ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞ് ജോസ് കെ.മാണി യു.ഡി.എഫിലേക്ക് വന്നാല്‍ എല്ലാം ക്ഷമിച്ചും പൊറുത്തും മുന്നോട്ടു പോകാമെന്ന് കെ.മുരളീധരന്‍ എം.പി. തമ്മിലടിച്ച ശേഷം തെരഞ്ഞെടുപ്പിന്‍റെ തലേന്ന് വന്നാല്‍ ജനം അംഗീകരിക്കില്ല. തര്‍ക്കങ്ങള്‍ ഇപ്പോഴും പരിധി വിട്ടിട്ടില്ല. സി.പി.എം എത്രകാലം ജോസ്.കെ.മാണിയോട് ഈ സ്‌നേഹം കാണിക്കുമെന്ന് കണ്ടറിയണമെന്നും കെ.മുരളീധരന്‍ പറഞ്ഞു.
ക്ഷമിച്ചും പൊറുത്തും മുന്നോട്ട് പോകാമെന്ന് കെ.മുരളീധരന്‍ എം.പി
കെ.എം. മാണി മരിച്ചതോടെ ബാര്‍ കോഴക്കേസ് ഇല്ലാതായെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്‌താവന കല്ലറയില്‍ കിടക്കുന്ന കെ.എം.മാണിയോടുള്ള അപമാനമാണെന്ന് കെ.മുരളീധരന്‍ എം.പി
കെ.എം. മാണി മരിച്ചതോടെ ബാര്‍ കോഴക്കേസ് ഇല്ലാതായെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്‌താവന കല്ലറയില്‍ കിടക്കുന്ന കെ.എം.മാണിയോടുള്ള അപമാനമാണ്. രാഷ്ട്രീയത്തില്‍ എട്ടും രണ്ടും പത്തല്ലെന്ന് എല്ലാവരും ഓര്‍ക്കുന്നത് നന്നായിരിക്കും. ബാലകൃഷ്ണപിള്ളയെ എടുത്ത എല്‍.ഡി.എഫില്‍ പിണറായി വിചാരിച്ചാല്‍ എന്തും നടക്കും. പാലാ ഉപതെരഞ്ഞെടുപ്പ് പരാജയത്തില്‍ ഒന്നൊഴികെ എല്ലാ പാളിച്ചകളും ജോസ്.കെ.മാണിയുടേതാണെന്ന് അദ്ദേഹം തിരുവന്തപുരത്ത് പറഞ്ഞു.
തെരഞ്ഞെടുപ്പ് ദിവസം ജോയി എബ്രഹാം നടത്തിയ പ്രസ്‌താവന മാത്രമാണ് ജോസഫിന്‍റെ ഭാഗത്ത് നിന്നുണ്ടായ പാളിച്ച. യു.ഡി.എഫ് യോഗത്തിനെത്തിയ ജോസഫിനെ കൂവിയത് അങ്ങേയറ്റം തെറ്റായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥിയുടെ പ്രവര്‍ത്തനങ്ങളും പരാജയ കാരണമായി. പൈനാപ്പിളിന് തീരെ വിലയിടിഞ്ഞ സമയത്താണ് പാലായില്‍ പൈനാപ്പിള്‍ ചിഹ്നമായി സ്വീകരിച്ചത്. കൊവിഡ് നേരിടാനല്ല പ്രതിപക്ഷത്തെ നേരിടാനാണ് സര്‍ക്കാരിന് ഇപ്പോള്‍ താത്പര്യം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പോലും കൊവിഡ് പകരാന്‍ കാരണം ക്വാറന്‍റൈൻ പരാജയമാണെന്നും ക്വാറന്‍റൈൻ എങ്ങനെ ഫലപ്രദമായി നടപ്പാക്കാമെന്ന് മുഖ്യമന്ത്രി ശാന്തമായി ചിന്തിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.