തിരുവനന്തപുരം: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊതു പരിപാടികൾക്കും ആളുകൾ കൂട്ടം കൂടുന്നതിനും വിലക്ക് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിലവില്‍ കേരളത്തില്‍ പോസ്റ്റീവ് കേസുകളില്ല. അതുകൊണ്ട് തന്നെ ഇനി ജനങ്ങളെ നിയന്ത്രണത്തിന്‍റെ പേരില്‍ ബുദ്ധിമുട്ടിക്കേണ്ടതില്ല എന്നാണ് തീരുമാനം.
കൊവിഡ് 19; സംസ്ഥാനത്ത് പൊതു പരിപാടികൾക്ക് വിലക്ക് വേണ്ടെന്ന് ആരോഗ്യമന്ത്രി - kerala health minister
നിലവില്‍ കേരളത്തില്‍ പോസ്റ്റീവ് കേസുകളില്ല. അതുകൊണ്ട് തന്നെ ഇനി ജനങ്ങളെ നിയന്ത്രണത്തിന്‍റെ പേരില്‍ ബുദ്ധിമുട്ടിക്കേണ്ടതില്ല എന്നാണ് തീരുമാനമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കൊവിഡ് 19; സംസ്ഥാനത്ത് പൊതു പരിപാടികൾക്ക് വിലക്ക് വേണ്ടെന്ന് ആരോഗ്യമന്ത്രി
അതേസമയം, രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവരും രോഗ ലക്ഷണങ്ങൾ ഉള്ളവരും പൊതു പരിപാടികളില്‍ നിന്നും ഉത്സവ പരിപാടികൾ നിന്നും സ്വയം വിട്ടു നില്‍ക്കണം. കൊവിഡ് 19നെ തടയാൻ കേരളത്തില്‍ സ്വീകരിക്കുന്ന നടപടികളില്‍ കേന്ദ്ര സർക്കാർ സംതൃപ്തി അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് 19 ഭീതി പൂർണമായും ഒഴിഞ്ഞുവെന്ന് പ്രഖ്യാപിക്കാനായിട്ടില്ല. വിമാനങ്ങൾ കേന്ദ്രീകരിച്ച് ശക്തമായ നിരീക്ഷണം തുടരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Last Updated : Mar 7, 2020, 1:58 PM IST