തിരുവനന്തപുരം: കൊവിഡ് വാക്സിൻ സ്വീകരിച്ചുതുമായി ബന്ധപ്പെട്ട് വിമർശനം ഉന്നയിച്ചവർക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ഏതു നല്ല കാര്യത്തേയും പരിഹസിക്കാൻ ചുമതലയെടുത്തവരോട് സഹതാപമേയുള്ളു. ഒരു മഹാമാരിക്കെതിരായ പ്രതിരോധ പ്രവർത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങൾ തിരിച്ചറിയണം.
പരിഹസിക്കുന്നവരോട് സഹതാപം മാത്രം: കെ കെ ശൈലജ - ആരോഗ്യ മന്ത്രി വാര്‍ത്ത
ബ്ലൗസ് മുതുകിൽ നിന്ന് താഴ്ത്തി ഇഞ്ചക്ഷൻ എടുക്കുമ്പോൾ സാരി കൊണ്ട് മറയും എന്ന് അറിയായ്കയല്ല. കിട്ടിയത് ആയുധമാക്കാമോ എന്ന് നോക്കിയതാണെന്ന് ശൈലജ.
![പരിഹസിക്കുന്നവരോട് സഹതാപം മാത്രം: കെ കെ ശൈലജ K K Shylaja reacts on social media attack on her vaccination facebook post K K Shylaja social media attack Covid vaccination Covid vaccination facebook post പരിഹസിക്കുന്നവരോട് സഹതാപം മാത്രം; കെ കെ ശൈലജ വാര്‍ത്ത കെ കെ ശൈലജ വാര്‍ത്ത പരിഹസിക്കുന്നവരോട് സഹതാപം മാത്രം വാര്‍ത്ത ഇഞ്ചക്ഷൻ വാര്‍ത്ത കൊവിഡ് വാക്സിൻ വാര്‍ത്ത ആരോഗ്യ മന്ത്രി വാര്‍ത്ത ഫെയ്സ് ബുക്ക് പോസ്റ്റ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10847402-1032-10847402-1614733729557.jpg)
പരിഹസിക്കുന്നവരോട് സഹതാപം മാത്രം; കെ കെ ശൈലജ
ബ്ലൗസ് മുതുകിൽ നിന്ന് താഴ്ത്തി ഇഞ്ചക്ഷൻ എടുക്കുമ്പോൾ സാരി കൊണ്ട് മറയും എന്ന് അറിയായ്കയല്ല. കിട്ടിയത് ആയുധമാക്കാമോ എന്ന് നോക്കിയതാണ്. മടിയുള്ളവരെ വാക്സിന്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്നതിനാണ് മന്ത്രിമാരും മറ്റും വാക്സിൻ എടുക്കുന്ന വാർത്ത കൊടുക്കുന്നതെന്നും മന്ത്രി ഫെയ്സ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.