തിരുവനന്തപുരം:കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിൽ ആശങ്കയോ ഭയമോ വേണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. വാക്‌സിൻ്റെ രണ്ടു ഡോസും എടുക്കേണ്ടതുണ്ട്. ആദ്യ ഡോസ് സ്വീകരിച്ച് നാല് മുതൽ ആറ് ആഴ്‌ചക്കിടെയാണ് രണ്ടാമത്തെ ഡോസ് എടുക്കേണ്ടത്. അത്യപൂർവമായി മാത്രമാണ് കൊവിഷീൽഡ് വാക്‌സിന് പാർശ്വഫലങ്ങൾ ഉണ്ടാവുകയെന്നാണ് ശാസ്ത്രീയ പരീക്ഷണങ്ങൾ തെളിയിച്ചത്.
കൊവിഡ് വാക്‌സിൻ; ആശങ്കയോ ഭയമോ വേണ്ടെന്ന് ആരോഗ്യ മന്ത്രി - കൊവിഡ് വാക്‌സിൻ
അപൂർവം ആൾക്കാരിൽ ചെറിയതോതിലുള്ള അലർജിക്ക് മാത്രമാണ് സാധ്യത. അതിനാൽ ഭയം വേണ്ട. ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷം സുരക്ഷ ഒഴിവാക്കരുതെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ.
കൊവിഡ് വാക്‌സിൻ; ആശങ്കയോ ഭയമോ വേണ്ടെന്ന് ആരോഗ്യ മന്ത്രി
അപൂർവം ആൾക്കാരിൽ ചെറിയതോതിലുള്ള അലർജിക്ക് മാത്രമാണ് സാധ്യത. അതിനാൽ ഭയം വേണ്ട. ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷം സുരക്ഷ ഒഴിവാക്കരുത്. മാസ്‌ക്, സാനിറ്റൈസർ, സാമൂഹ്യ അകലം എന്നിവ തുടരണമെന്നും മന്ത്രി പറഞ്ഞു. രണ്ടു ഡോസും സ്വീകരിച്ച ശേഷം 42 ദിവസത്തിന് ശേഷമേ പ്രതിരോധശേഷി മികച്ച നിലയിൽ ഉണ്ടാകൂ എന്നാണ് വിദഗ്‌ധർ വ്യക്തമാക്കുന്നത്. വലിയ അളവിൽ വാക്‌സിൻ കേരളത്തിൽ എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി കെകെ ശൈലജ പറഞ്ഞു.
Last Updated : Jan 14, 2021, 1:01 PM IST