കേരളം

kerala

ETV Bharat / state

കെഎസ്ആർടിസി ഇലക്‌ട്രിക് ഡബിൾ ഡെക്കർ ട്രയൽ റൺ നടത്തി; 10 രൂപ ടിക്കറ്റ് തുടരില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാർ - ഇലക്‌ട്രിക് ഡബിൾ ഡെക്കർ ബസ്

KSRTC Double Decker Electric Bus Trial Run: മന്ത്രി കെ ബി ഗണേഷ് കുമാർ തിരുവനന്തപുരത്ത് കെഎസ്ആർടിസിയുടെ പുതിയ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസിന്‍റെ ട്രയൽ റൺ നടത്തി. സർവീസുകൾ പത്ത് രൂപ നിരക്കിൽ തുടരാനാവില്ലെന്നും മന്ത്രി പറഞ്ഞു.

K B Ganesh Kumar  KSRTC double decker electric bus  ഇലക്‌ട്രിക് ഡബിൾ ഡക്കർ ബസ്  കെഎസ്ആർടിസി
KSRTC Double Decker Electric Bus Trial Run

By ETV Bharat Kerala Team

Published : Jan 18, 2024, 6:33 PM IST

കെഎസ്ആർടിസി ഇലക്‌ട്രിക് ഡബിൾ ഡെക്കർ ട്രയൽ റൺ നടത്തി

തിരുവനന്തപുരം: കെഎസ്ആർടിസിയി ഇലക്‌ട്രിക് ബസ് സർവീസുകളുടെ 10 രൂപ ടിക്കറ്റ് തുടരില്ലെന്ന് ആവർത്തിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ജനങ്ങൾ ആവശ്യപ്പെട്ടിട്ട് അല്ല പത്ത് രൂപ ടിക്കറ്റ് ആക്കിയതെന്നും ഇത് നിലനിർത്തേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ന് തിരുവനന്തപുരത്ത് കെഎസ്ആർടിസിയുടെ പുതിയ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസിന്‍റെ ട്രയൽ റൺ നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം (K B Ganesh Kumar about KSRTC open double decker electric bus).

പുതിയ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസിന്‍റെ ട്രയൽ റൺ (KSRTC Double Decker Electric Bus Trial Run) നടത്തിയ ശേഷം മന്ത്രി ജീവനക്കാരുടെ കാക്കി യൂണിഫോം വിതരണ ഉദ്ഘാടനം ചെയ്‌തു. ബസുകൾ എന്നും ഓടണ്ടേയെന്നും അതിനാൽ 10 രൂപ ടിക്കറ്റ് തുടരാൻ ആവില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാരിൻ്റെ പൈസ പോകുന്ന കാര്യം താൻ ചെയ്യില്ലെന്നും വന്ദേ ഭാരതിൽ ടിക്കറ്റ് വിലകുറച്ചിട്ടാണോ ആളുകൾ കയറുന്നതെന്നും ഗണേഷ് കുമാർ ചോദിച്ചു.

മലയാളികൾക്ക് നല്ല സൗകര്യങ്ങൾ കൊടുത്താൽ മതിയെന്നും മന്ത്രി പറഞ്ഞു. ബജറ്റ് ടൂറിസത്തിനായി വാങ്ങിയ പുതിയ ബസുകളുടെ റൂട്ടുകളും നിരക്കും ടൂറിസം മന്ത്രിയുമായി ചർച്ച ചെയ്‌ത് തീരുമാനിച്ച ശേഷം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ ഡീസൽ ബസ് ടൂറിസം മുന്നിൽക്കണ്ട് തലശ്ശേരിയിലേക്ക് നൽകും.

മന്ത്രി ജീവനക്കാരെയും മാധ്യമ പ്രവർത്തകരെയും കയറ്റി തിരുവനന്തപുരം നഗരത്തിലൂടെ ബസിൻ്റെ ട്രയൽ റൺ നടത്തി. നവകേരള ബസ് ദീർഘദൂര ടൂറിസത്തിനായി ഉപയോഗിക്കും. ഡ്രൈവർക്കും കണ്ടക്‌ടർക്കും വിശ്രമ സൗകര്യം ഒരുക്കിയാൽ മാത്രമേ ഇനി മുതൽ സ്റ്റേ ബസ് അനുവദിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. ഇതിൻ്റെ ചുമതല പഞ്ചായത്തോ റസിഡൻ്റ്സ് അസോസിയേഷനോ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.

മാറ്റത്തിനൊരുങ്ങി കെഎസ്ആർടിസി: കെഎസ്ആർടിസി സർവീസുകളിലും റൂട്ടിലും നിരക്കിലും അടിമുടി മാറ്റം കൊണ്ടുവരാനൊരുങ്ങി, ഗതാഗത വകുപ്പിൽ പുതുതായി ചുമതലയേറ്റ മന്ത്രി കെ ബി ഗണേഷ് കുമാർ. നഷ്‌ട്ടത്തിലോടുന്ന വൈദ്യുത ബസുകളുടെ നിരക്ക് വർധിയ്‌പ്പിക്കുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. കെഎസ്ആർടിസി സ്വിഫ്റ്റിന്‍റെ വൈദ്യുത ബസുകളുടെ നിരക്ക് വർധിപ്പിക്കുമെന്ന് കെഎസ്ആർടിസിയിൽ ഫണ്ട് വരണമെങ്കിൽ അനാവശ്യമായ റൂട്ടുകൾ വെട്ടി കളയണമെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

എങ്കിലേ നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസിയെ ലാഭത്തിൽ കൊണ്ടുവരാൻ സാധിക്കൂ. കെഎസ്ആർടിസിയുടെ എല്ലാ പ്രവർത്തനങ്ങളും ഒരു സോഫ്റ്റ്‌വെയറിന് കീഴിലാക്കുന്ന സംവിധാനം മൂന്ന് മാസത്തിനകം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. തൊഴിലാളി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.

Also read: തിരുവനന്തപുരം ചുറ്റിക്കാണാൻ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കറുകൾ ; രണ്ട് ബസുകൾ സ്വിഫ്റ്റ് ആസ്ഥാനത്ത്

ABOUT THE AUTHOR

...view details