തിരുവനന്തപുരം: സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളും ലൈംഗിക ചൂഷണങ്ങളും സംബന്ധിച്ച ആരോപണങ്ങളെക്കുറിച്ച് പരിശോധിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ. ഹേമ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. സിനിമാ മേഖല നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ട്രിബ്യൂണൽ സ്ഥാപിക്കണമെന്നും അതിനാവശ്യമായ നിയമനിർമാണം നടത്തണമെന്നുമാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം. സ്ത്രീകൾ അവസരം, വേതനം എന്നിവയിൽ വിവേചനം നേരിടുന്നതായി കമ്മീഷന് ബോധ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. പുരുഷന്മാരും ചൂഷണം നേരിടുന്നുണ്ട്. ഗുരുതരമായ കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്.
സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങള്‍; ഹേമ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു - Justice Hema Commission submits report to Govt
മലയാള സിനിമാ വ്യവസായത്തിൽ കാസ്റ്റിങ് കൗച്ച് ഉണ്ട്. സിനിമയുടെ വിവിധ മേഖലകളിൽ എത്തിപ്പെടുന്നതിന് ലൈംഗികാവശ്യങ്ങൾ നിറവേറ്റിക്കൊടുക്കേണ്ട ദുരനുഭവങ്ങൾ നേരിട്ടവരുണ്ടെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു
![സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങള്‍; ഹേമ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു Justice Hema Commission submits report to Govt ജസ്റ്റിസ് ഹേമ കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5552203-thumbnail-3x2-kkk.jpg)
മലയാള സിനിമാ വ്യവസായത്തിൽ കാസ്റ്റിങ് കൗച്ച് ഉള്ളതായി റിപ്പോർട്ട് പറയുന്നു. സിനിമയുടെ വിവിധ മേഖലകളിൽ എത്തിപ്പെടുന്നതിന് ലൈംഗികാവശ്യങ്ങൾ നിറവേറ്റിക്കൊടുക്കേണ്ട ദുരനുഭവങ്ങൾ നേരിട്ടവരുണ്ട്. ഇവർ പൊലീസിൽ പരാതിപ്പെടാറില്ല. ലഹരി ഉപയോഗത്തെ തുടർന്നുള്ള അതിക്രമങ്ങൾ, സൈബർ ആക്രമണങ്ങൾ എന്നിവയെക്കുറിച്ചും റിപ്പോർട്ട് പ്രത്യേകം പരാമർശിക്കുന്നു. ചിത്രീകരണ സ്ഥലങ്ങളിൽ ശുചിമുറി, വസ്ത്രം മാറാനുള്ള ഇടം എന്നിവയുടെ അഭാവമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. തെളിവെടുപ്പിനിടെ ഭയം മൂലം സ്ത്രീകളും പുരുഷന്മാരും സംസാരിക്കാൻ വിമുഖത കാട്ടിയതായും റിപ്പോർട്ടിൽ പറയുന്നു. മുതിർന്ന നടി ശാരദ, റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി വത്സലകുമാരി എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ.