തിരുവനന്തപുരം:കൊവിഡ് പ്രതിരോധപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജോലിക്ക് ഹാജരാകാതിരുന്ന തിരുവനന്തപുരം നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. നന്ദൻകോട് ഹെൽത്ത് സർക്കിളിലെ ആർ.അജിയെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. ഒരാഴ്ചയായി ഇയാൾ ജോലിക്ക് ഹാജരായിരുന്നില്ല. നഗരസഭാ ഓഫീസിൽ നിന്ന് ബന്ധപ്പെട്ടിട്ടും പ്രതികരണമുണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് നടപടി.
ജോലിക്ക് ഹാജരാകാതിരുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ - കൊവിഡ് പ്രതിരോധപ്രവർത്തനം
നന്ദൻകോട് ഹെൽത്ത് സർക്കിളിലെ ആർ.അജിയെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്.
ജോലിക്ക് ഹാജരാകാതിരുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
നഗരസഭാ ആരോഗ്യവിഭാഗം കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമായിരിക്കെയാണ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനധികൃതമായി അവധിയെടുത്തത്. നന്ദൻകോട് ഹെൽത്ത് സർക്കിളിൽ ജീവനക്കാരുടെ എണ്ണവും കുറവാണ്.