തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്കെതിരെയുള്ള ജുഡീഷ്യൽ അന്വേഷണം ജനശ്രദ്ധ തിരിച്ചു വിടാനുള്ള പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്തും ഡോളർ കടത്തും പോലുള്ള രാജ്യദ്രോഹ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനെതിരെ കമ്മിഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരം ജുഡീഷ്യൽ അന്വേഷണം നടത്തുന്ന് തീർത്തും യുക്തിരഹിതവും അപഹാസ്യവുമാണ്. ഈ വിവരക്കേട് തെരഞ്ഞെടുപ്പ് കാലത്തെ മറ്റൊരു പ്രചാരണ സ്റ്റണ്ട് മാത്രമായി കണ്ടാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു.
ജുഡീഷ്യൽ അന്വേഷണം ജനശ്രദ്ധ തിരിച്ചു വിടാൻ: രമേശ് ചെന്നിത്തല
സ്വർണക്കടത്തും ഡോളർ കടത്തും പോലുള്ള രാജ്യദ്രോഹ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനെതിരെ കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരം ജുഡീഷ്യൽ അന്വേഷണം നടത്തുന്ന് തീർത്തും യുക്തിരഹിതവും അപഹാസ്യവുമാണെന്ന് രമേശ് ചെന്നിത്തല
കേന്ദ്ര ഏജൻസികൾക്കെതിരെയുള്ള ജുഡീഷ്യൽ അന്വേഷണം ജനശ്രദ്ധ തിരിച്ചു വിടാൻ: രമേശ് ചെന്നിത്തല
സ്വർണക്കടത്ത് കേസിലും ഡോളർ കടത്തു കേസിലും സ്പീക്കർക്കും മന്ത്രിമാർക്കുമെതിരെ ഗുരുതരമായ മൊഴികൾ ഉണ്ടായിട്ടും അതേക്കുറിച്ച് അന്വേഷിക്കാതെ ഒളിച്ചു കളിക്കുകയാണ് കേന്ദ്ര ഏജൻസികൾ. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഇടപാടിന്‍റെ ഭാഗമാണ് ഈ കള്ളക്കളി. തെരഞ്ഞെടുപ്പിൽ അത് ചർച്ചയായപ്പോൾ ജനശ്രദ്ധ തിരിച്ചു വിടുന്നതിനാണ് സർക്കാർ നീക്കമെന്നും ചെന്നിത്തല ആരോപിച്ചു.