കേരളം

kerala

ETV Bharat / state

ജെപി നദ്ദ കേരളത്തില്‍; തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് തുടക്കം - JP Nadda arrives Kerala

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നദ്ദയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്ന നദ്ദ ബി.ജെ.പി കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെ യോഗത്തിലും പങ്കടുക്കും.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ  ജെ.പി നദ്ദ കേരളത്തിലെത്തി  JP Nadda  JP Nadda arrives Kerala  bjp kerala
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ കേരളത്തില്‍; തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് തുടക്കം

By

Published : Feb 3, 2021, 3:14 PM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കമിട്ട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നദ്ദയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇന്ന് പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്ന നദ്ദ ബി.ജെ.പി കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെ യോഗത്തിലും പങ്കടുക്കും.

വൈകീട്ട് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം സാമുദായിക നേതാക്കളുമായി ചര്‍ച്ച നടത്തും. ഇതിനു ശേഷമാകും മുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്‌ച. നാളെ രാവിലെ തൃശൂരിലെത്തുന്ന ബി.ജെ.പി അധ്യക്ഷന്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്‌തുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു.

ABOUT THE AUTHOR

...view details