മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്‍റെ കൊലപാതകം: കേസ് ഇന്ന് പരിഗണിക്കും - Wafa Firoz
യുവ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ, അപകടസമയത്ത് കാറിൽ ശ്രീറാമിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസ് എന്നിവരാണ് കേസിലെ പ്രതികൾ.
തിരുവനന്തപുരം : മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ് ഇന്ന് പരിഗണിക്കും. കേസിലെ രണ്ടു പ്രതികൾ ഇന്ന് നേരിട്ട് ഹാജരാകുവാൻ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി സമൻസ് അയച്ചിരുന്നു. യുവ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ, അപകടസമയത്ത് കാറിൽ ശ്രീറാമിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസ് എന്നിവരാണ് കേസിലെ പ്രതികൾ. ഒരു വർഷം കഴിഞ്ഞിട്ടും കേസിൽ ഒരുതരത്തിലുമുള്ള പ്രാഥമിക നടപടികളും ആരംഭിച്ചിട്ടില്ല. 2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു മാധ്യമ പ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെടുന്നത്.