തിരുവനന്തപുരം : മാധ്യമപ്രവർത്തകൻ ജി എസ് ഗോപീകൃഷ്‌ണൻ (48) അന്തരിച്ചു. ഞായറാഴ്‌ച വൈകിട്ട് നാലരയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ആന്തരിക അവയവങ്ങൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് രണ്ട് ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.
മാധ്യമ പ്രവർത്തകൻ ജി എസ് ഗോപീകൃഷ്‌ണൻ അന്തരിച്ചു - gs gopikrishnan passed away
എ സി വി ന്യൂസ്, അമൃത ടിവി, കൗമുദി ടിവി തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്
മാധ്യമപ്രവർത്തകൻ ജി എസ് ഗോപീകൃഷ്‌ണൻ അന്തരിച്ചു
എ സി വി ന്യൂസ്, അമൃത ടിവി, കൗമുദി ടിവി തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ല കമ്മിറ്റി മുൻ ജോയിന്‍റ് സെക്രട്ടറിയാണ്. അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരടക്കം പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.