കേരളം

kerala

ETV Bharat / state

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി - investigating officer changed

തിരുവനന്തപുരം സിറ്റി നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ഷീന്‍ തറയിലിനെയാണ് അന്വേഷണ ചുമതലയില്‍ നിന്നും മാറ്റിയത്.

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

By

Published : Sep 2, 2019, 10:22 AM IST

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. എസ്‌പി എ ഷാനവാസിനാണ് ഇനി ചുമതല. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചുമതലയിലിരുന്ന ഷീന്‍ തറയില്‍ കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളാണ് മാറ്റത്തിന് പിന്നിലെന്നാണ് സൂചന. അതേസമയം ഷീന്‍ അന്വേഷണ സംഘത്തില്‍ തുടരും.

അപകടത്തിന് ശേഷം ശ്രീറാം വെങ്കിട്ടരാമനെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴി നേരത്തെ ഷീന്‍ തറയില്‍ രേഖപ്പെടുത്തിയിരുന്നു. ഇവര്‍ നല്‍കിയ മൊഴി അനുസരിച്ച് ശ്രീറാമിന് നിസാര പരിക്കുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇത് കേസില്‍ നിര്‍ണായകമാകുന്ന മൊഴിയാണ്. അന്വേഷണത്തിന്‍റെ ആദ്യഘട്ടം പിന്നിടുന്ന സമയത്താണ് ഇപ്പോള്‍ ചുമതല മാറ്റം. അതേസമയം സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാസമയത്തെ ശ്രീറാമിന്‍റെ വിശദവിവരങ്ങള്‍ അടങ്ങിയ കേസ് ഷീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

ABOUT THE AUTHOR

...view details