കേരളം

kerala

ETV Bharat / state

Joseph Rockey Palackal: "മാൻ വിത്ത് കളേഴ്‌സ്", 'ജോർജ് സീനിയർ ബുഷും അബ്‌ദുൽ കലാമും വരെ കാത്തിരുന്ന് വാങ്ങിയ ചിത്രങ്ങൾ വരച്ച ജോസഫ് റോക്കി പാലക്കൽ'

Joseph Rockey Palackal Paintings: ചിത്രകാരനായ ജോസഫ് പാലക്കൽ. മുൻ രാഷ്‌ട്രപതി എപിജെ അബ്‌ദുൽ കലാമുമായി കൂടിക്കാഴ്‌ച നടത്തിയതും അദ്ദേഹത്തിന്‍റെ ഏറെ ശ്രദ്ധയാകർഷിച്ച ലേഡി വിത്ത് എ ലാമ്പ് എന്ന ചിത്രത്തെക്കുറിച്ചും അറിയാം..

By ETV Bharat Kerala Team

Published : Sep 22, 2023, 7:26 PM IST

Joseph Rockey Palackal  Painter Joseph Palackal art gallery  painting artist thiruvananthapuram  A P J Abdul Kalam Joseph Rockey Palackal  Lady with a lamp  പെയിന്‍റർ ജോസഫ് റോക്കി പാലക്കൽ  ജോസഫ് റോക്കി പാലക്കൽ  ജോസഫ് റോക്കി പാലക്കൽ ആർട്ട് ഗാലറി  എപിജെ അബ്‌ദുൽ കലാം ജോസഫ് പാലക്കൽ  ലേഡി വിത്ത് എ ലാംബ്  Joseph Rockey Palackal Paintings
Joseph Rockey Palackal

ജോസഫ് റോക്കി പാലക്കൽ'

തിരുവനന്തപുരം : കേരളത്തിലെ ആദ്യ ആർട്ട് ഗാലറി സ്ഥാപിച്ച ചിത്രകാരൻ, ശിൽപി, എഴുത്തുകാരൻ, പെയിന്‍റിങ് വാങ്ങിയവരിൽ ജോർജ് സീനിയർ ബുഷും അബ്‌ദുൽ കലാം വരെ, ചിത്രകലയിലെ അതികായൻ.. ജോസഫ് പാലക്കലിന് (Joseph Rockey Palackal) വിശേഷണങ്ങൾ ഏറെയാണ്.

നിറങ്ങൾ കൊണ്ട് ആരെയും അമ്പരപ്പിക്കുന്ന തരത്തിൽ ചിത്രങ്ങൾ ഒരുക്കുകയാണ് ജോസഫ് റോക്കി പാലക്കൽ. ആരെയും അതിശയിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുന്ന നിരവധി ചിത്രങ്ങളാണ് ഇദ്ദേഹം വരച്ചിട്ടുള്ളത് (Joseph Rockey Palackal Paintings). 60 വർഷത്തിലധികം നീണ്ട ഈ ചിത്രകല ജീവിതത്തിനിടയിൽ ഇദ്ദേഹത്തെ തേടിയെത്തിയത് നിരവധി പ്രമുഖരാണ്. ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന അബ്‌ദുൽ കലാം ഉൾപ്പെടെ നിരവധി പ്രമുഖരാണ് ഇദ്ദേഹത്തിന്‍റെ ചിത്രം കാത്തിരുന്ന് സ്വന്തമാക്കിയിട്ടുള്ളത്.

അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് മുതൽ ലോകത്തെ നിരവധി പ്രധാന സ്ഥലങ്ങളിൽ ഇദ്ദേഹത്തിന്‍റെ ചിത്രം ഇടംപിടിച്ചു.

കേരളത്തിലെ ആദ്യത്തെ ആർട്ട് ഗാലറിയായ പാലക്കൽ ആർട്ട് ഗാലറി: പിതാവിൽ നിന്നാണ് ജോസഫ് പാലക്കലിന് ചിത്രരചനയുടെ ആദ്യപാഠങ്ങൾ പകർന്നു കിട്ടിയത്. കുഞ്ഞുനാളിലെ ചിത്രരചനയുടെ ലോകത്ത് അദ്ദേഹം എത്തി. സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് തൃശൂർ സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ഡിപ്ലോമ നേടി. പിന്നീട്, ചിത്രരചന തന്നെയാണ് തന്‍റെ തൊഴിൽ എന്ന തീരുമാനത്തിലേക്ക് ജോസഫ് പാലക്കൽ എത്തി.

വാട്ടർ കളറിംഗ് ആയിരുന്നു പഠിച്ചതെങ്കിലും അത് സംരക്ഷിക്കുന്നതിന്‍റെ ബുദ്ധിമുട്ടുകാരണം ഓയിൽ കളറിലേക്ക് ചുവട് മാറ്റി. ചിത്രരചന തൊഴിലായി സ്വീകരിച്ചതോടെയാണ് കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് പ്രവർത്തന മേഖല മാറ്റിയത്. അങ്ങനെയാണ് കേരളത്തിലെ ആദ്യത്തെ ആർട്ട് ഗാലറി തിരുവനന്തപുരം പാളയത്ത് പ്രവർത്തനം തുടങ്ങിയത്.

നിരവധി പ്രമുഖർ പാലക്കലിന്‍റെ ചിത്രത്തിനായി ഈ ഗാലറിയിൽ എത്തി. മാസങ്ങളും വർഷങ്ങളും കാത്തിരുന്ന് പലരും ഈ ഗാലറിയിൽ നിന്ന് ചിത്രങ്ങൾ വാങ്ങി.

അബ്‌ദുൽ കലാമുമായുള്ള കൂടിക്കാഴ്‌ച ഏറെ ഹൃദ്യം: ഇന്ത്യൻ രാഷ്ട്രപതിമാരിൽ ഏറെ ജനകീയനായിരുന്ന അബ്‌ദുൽ കലാമുമായുള്ള (A P J Abdul Kalam) കൂടിക്കാഴ്‌ച തന്‍റെ ജന്മസാഫല്യം എന്നാണ് ജോസഫ് പാലക്കൽ വിശേഷിപ്പിക്കുന്നത്. തിരുവനന്തപുരത്ത് ഔദ്യോഗിക സന്ദർശനത്തിന് എത്തിയ അബ്‌ദുൽ കലാം രാജ്ഭവനിൽ ജോസഫ് പാലക്കലിന്‍റെ ചിത്രം കണ്ടാണ് അദ്ദേഹത്തെ കാണണമെന്ന താൽപര്യം പ്രകടിപ്പിച്ചത്.

മൂന്ന് മിനിറ്റ് നിശ്ചയിച്ച കൂടിക്കാഴ്‌ച അരമണിക്കൂറോളം നീണ്ടു. സമ്മാനമായി നൽകാൻ കൊണ്ടുവന്ന ചിത്രം ജോസഫ് പാലക്കലിൽ നിന്ന് വില നൽകിവാങ്ങുകയാണ് അബ്‌ദുൽ കലാം ചെയ്‌തത്. അന്ന് തന്നെക്കുറിച്ച് അബ്‌ദുൽ കലാം പറഞ്ഞ നല്ല വാക്കുകൾ ഇന്നും അഭിമാനമുണ്ടാക്കുന്ന ഓർമ്മയാണെന്ന് പാലക്കൽ ഓർക്കുന്നു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും അദ്ദേഹം ചിത്രം വരച്ചു നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പാലക്കൽ ചിത്രങ്ങളോട് ഏറെ ഇഷ്‌ടം പുലർത്തുന്നയാളാണ്.

'ലേഡി വിത്ത് എ ലാംബ്' (Lady with a lamp):ജോസഫ് പാലക്കലിന്‍റെ ചിത്രങ്ങളിൽ ഏറെ ശ്രദ്ധേയമായത് ലേഡി വിത്ത് എ ലാംബ് എന്ന ചിത്രമാണ്. രാജാ രവിവർമ്മയുടെ ചിത്രമാണ് ഇതെന്ന് പലരും കരുതുന്നുണ്ട്. എന്നാൽ ഈ ചിത്രത്തിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ പാലക്കലിന്‍റേതാണ്. ഈ ചിത്രത്തിന്‍റെ പല വകഭേദങ്ങളും അദ്ദേഹം തന്നെ വരച്ചിട്ടുണ്ട്.

അബ്‌ദുൽ കലാമും ഈ ചിത്രത്തിന്‍റെ ഒരു വകഭേദമാണ് വാങ്ങിയത്. വിദേശത്ത് നിർമ്മിക്കുന്ന വിൻസർ ന്യൂട്ടന്‍റെ ഓയിൽ കളർ ഉപയോഗിച്ചാണ് ഇദ്ദേഹത്തിന്‍റെ ചിത്രരചന. ഇത് തന്‍റെ ചിത്രങ്ങൾക്ക് കൂടുതൽ പെർഫെക്ഷൻ നൽകുന്നുവെന്നാണ് ജോസഫ് പാലക്കലിന്‍റെ വിശ്വാസം. നല്ലൊരു ശിൽപി കൂടിയാണ് ജോസഫ് പാലക്കൽ. 14 അടി ഉയരമുള്ള ശിവന്‍റെ ആനന്ദം നടന ഒറ്റത്തടിശിൽപം ഏറെ ശ്രദ്ധേയമായിരുന്നു. കലയിലെ രതി രീതി സങ്കൽപ്പം എന്ന് പുസ്‌തകവും ജോസഫ് പാലക്കൽ രചിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details