കേരളം

kerala

ETV Bharat / state

ജോസ് കെ മാണിയുടെ തീരുമാനം ഗുണപരമായ മാറ്റം കൊണ്ടുവരും: എ വിജയരാഘവൻ

ഉപാധികൾ ഒന്നുമില്ലാതെയാണ് മുന്നണിയുമായി സഹകരിക്കുക എന്ന് ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പാല സീറ്റടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് വിജയരാഘവന്‍

ജോസ് കെ മാണി  a vijayaraghavan  എ വിജയരാഘവൻ  ldf conveener  എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ  കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം  kerala congress split with udf  ldf  എൽഡിഎഫ് മുന്നണി പ്രവേശനം  ജോസ് കെ മാണി വിഭാഗത്തിന്‍റെ എൽഡിഎഫ് മുന്നണി പ്രവേശനം
ജോസ് കെ മാണിയുടെ തീരുമാനം കേരള രാഷ്ട്രീയത്തിൽ ഗുണപരമായ മാറ്റം കൊണ്ടുവരും: എ വിജയരാഘവൻ

By

Published : Oct 14, 2020, 2:37 PM IST

തിരുവനന്തപുരം:ഇടതുമുന്നണിയുമായി സഹകരിക്കാനുള്ള കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്‍റെ തീരുമാനം കേരള രാഷ്ട്രീയത്തിൽ ഗുണപരമായ മാറ്റം കൊണ്ടുവരുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ജോസ് കെ മാണിയുടെ പ്രസ്‌താവന സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് എൽഡിഎഫ് യോഗമാണ്. ഘടകകക്ഷികളുമായുള്ള ചർച്ചകൾക്കുശേഷം എൽഡിഎഫ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. ഉപാധികൾ ഒന്നുമില്ലാതെയാണ് മുന്നണിയുമായി സഹകരിക്കുക എന്ന് ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പാല സീറ്റടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യേണ്ട കാര്യമില്ല.

ജോസ് കെ മാണിയുടെ തീരുമാനം കേരള രാഷ്ട്രീയത്തിൽ ഗുണപരമായ മാറ്റം കൊണ്ടുവരും: എ വിജയരാഘവൻ

മുന്നണി യോഗം ഉടൻ ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. രാജ്യസഭാ എംപി സ്ഥാനം രാജിവെച്ച് കേരളകോൺഗ്രസ് എം ശക്തമായ നിലപാടാണ് വ്യക്തമാക്കിയിരിക്കുന്നത്. മാണി സി കാപ്പൻ തുടർന്നും എൽഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കും. മറ്റ് രീതിയിലുള്ള ചർച്ചകൾ അനാവശ്യമാണ്. കേരള കോൺഗ്രസുമായി ഇടതുമുന്നണി നേരത്തെയും സഹകരിച്ചിട്ടുണ്ടെന്നും എ വിജയരാഘവൻ പറഞ്ഞു.

ABOUT THE AUTHOR

...view details