തിരുവനന്തപുരം: ജോസ് കെ.മാണി മുന്നണിക്ക് പുറത്തേക്കെന്ന് സൂചന നൽകി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചൊവ്വാഴ്‌ച ചേരുന്ന യുഡിഎഫ് യോഗത്തിൽ ജോസ് കെ. മാണിയെ ക്ഷണിക്കില്ലെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.
ജോസ് കെ.മാണി യുഡിഎഫിന് പുറത്തേക്കെന്ന് സൂചന - udf crisis
ചൊവ്വാഴ്‌ച ചേരുന്ന യുഡിഎഫ് യോഗത്തിൽ ജോസ് കെ. മാണിയെ വിളിക്കില്ലെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.
ജോസ് കെ.മാണി മുന്നണിക്ക് പുറത്തേക്കെന്ന് സൂചന
മുന്നണി മര്യാദ പാലിക്കാത്തവരെ എങ്ങനെ മുന്നണിക്കകത്ത് കൊണ്ടു നടക്കാനാകുമെന്നും ചെന്നിത്തല ചോദിച്ചു. ജോസ് കെ. മാണിയെ മുന്നണിയിൽ നിന്നും മാറ്റി നിർത്തിയ രാഷ്ട്രീയ സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നു. ധാർമികതയുണ്ടെങ്കിൽ ജോസ് കെ. മാണി രാജ്യസഭ എംപി സ്ഥാനം രാജിവക്കുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല കൂട്ടിചേർത്തു.