തിരുവനന്തപുരം: കുട്ടനാട് സീറ്റിനെ സംബന്ധിച്ച് കേരള കോൺഗ്രസ് എമ്മിന്‍റെ നിലപാട് യുഡിഎഫിനെ അറിയിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി. യുഡിഎഫിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ചർച്ചകൾക്കുശേഷം കാര്യങ്ങൾ വിശദമാക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
കുട്ടനാട് സീറ്റ്; യുഡിഎഫിനെ നിലപാട് അറിയിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി - Kuttanad seat
യുഡിഎഫിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ചർച്ചകൾക്കുശേഷം കാര്യങ്ങൾ വിശദമാക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി

ജോസ് കെ മാണി
കുട്ടനാട് സീറ്റ് സംബന്ധിച്ച് നിലപാട് യുഡിഎഫിനെ അറിയിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി
കുട്ടനാട് സീറ്റ് സംബന്ധിച്ച് യുഡിഎഫിന്‍റെ ചർച്ചകൾക്ക് മുന്നോടിയായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. രാവിലെ ഒൻപത് മണിക്ക് കന്‍റോണ്‍മെന്‍റ് ഹൗസിലാണ് ചർച്ചകൾ. പി.ജെ ജോസഫ് വിഭാഗവുമായും ചർച്ച നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസവും യുഡിഎഫ് നേതാക്കൾ പി.ജെ ജോസഫുമായി ചർച്ച നടത്തിയിരുന്നു.
Last Updated : Mar 6, 2020, 10:37 AM IST