തിരുവനന്തപുരം:രാജ്യസഭ ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി പത്രിക സമര്‍പ്പിച്ചു. നിയമസഭ സെക്രട്ടറിക്കാണ് പത്രിക സമര്‍പ്പിച്ചത്. എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജരാഘവന്‍, മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് ജോസ് കെ മാണി പത്രിക നല്‍കിയത്.
Also Read:Murder: പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു; എസ്.ഡി.പി.ഐയെന്ന് ആരോപണം
യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ എത്തിയതിന് പിന്നാലെ ജോസ് കെ മാണി രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2024 ജൂലൈ വരെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രാജ്യസഭ സീറ്റിന്‍റെ കാലാവധി. നവംബര്‍ 29നാണ് തെരഞ്ഞെടുപ്പ് നടക്കുക.
രാജ്യസഭ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണി പത്രിക നല്‍കി നാളെയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. 22 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.