തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിനെ ഇടതുമുന്നണിയിലെ ഘടകകക്ഷിയാക്കാനുള്ള തീരുമാനം സന്തോഷപൂർവം സ്വീകരിക്കുന്നുവെന്ന് ജോസ്.കെ.മാണി. കെ.എം.മാണി ഉയത്തി പിടിച്ച രാഷ്‌ട്രീയത്തിനുള്ള അംഗീകാരമാണിത്. ഈ നീക്കം കേരള രാഷ്‌ട്രീയത്തിൽ മാറ്റമുണ്ടാക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു.
എല്‍.ഡി.എഫ് തീരുമാനത്തില്‍ സന്തോഷമെന്ന് ജോസ്.കെ.മാണി - കാസർകോട്
മന്ത്രിസഭയിൽ ചേരുമെന്നത് ഊഹാപോഹം മാത്രമാണെന്ന് ജോസ് കെ. മാണി
തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കും. കാസർകോട് മുതൽ തിരുവനന്തപുരം വരെയുളള ജില്ലകളിൽ സ്വാധീന മേഖലകളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയിൽ കേരള കോൺഗ്രസിന് അതിന്‍റേതായ പ്രാതിനിധ്യം ലഭിക്കുമെന്നു തന്നെയാണ് വിശ്വാസമെന്ന് ജോസ് കെ.മാണി. പാല സീറ്റിലടക്കം നിയമസഭ സീറ്റുകളെ കുറിച്ച് ചർച്ചകൾ ഒന്നും നടന്നിട്ടില്ല. മന്ത്രിസഭയിൽ ചേരുമെന്നത് ഊഹാപോഹം മാത്രമാണെന്നും ജോസ് വ്യക്തമാക്കി.
പിജെ ജോസഫിനെ കണ്ട സഹോദരിഭർത്താവ് എം.പി.ജോസഫ് കോൺഗ്രസുകാരനാണ്. ആർക്കും അവരുടെ അഭിപ്രായം പറയാം. കോൺഗ്രസ് പാർട്ടിയിലെ ഒരാൾ ജോസഫിന്നെ കണ്ടാൽ കേരള കോൺഗ്രസ് എമ്മിൽ നിന്ന് ആരും പോകും എന്ന് പറയാൻ കഴിയില്ല. സിറോ മലബാർ സഭ രാഷ്‌ട്രീയത്തിൽ ഇടപെടാറില്ല. അതുകൊണ്ട് തന്‍റെ മുന്നണി മാറ്റം സഭയുടെ വിഷയമല്ല മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായും ജോസ് കെ മാണി പറഞ്ഞു.