തിരുവനന്തപുരം: മുങ്ങിത്താണുകൊണ്ടിരിക്കുന്ന ടൈറ്റാനിയം കപ്പലിലാണ് ജോസ് കെ .മാണി കയറിയിരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജോസ് കെ.മാണിയുടെ തീരുമാനം അത്യന്തം നിര്‍ഭാഗ്യകരമാണ്. തീരുമാനം തെറ്റായിരുന്നുവെന്ന് കാലം തെളിയിക്കും. ജോസ് കെ .മാണിയെ ആരാണ് വേദനിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കട്ടെ. കേരള കോണ്‍ഗ്രസിനെ ദുര്‍ബ്ബലപ്പെടുത്താന്‍ ഒരു കോണ്‍ഗ്രസ് നേതാവും ശ്രമിച്ചിട്ടില്ല.
ജോസ് കെ .മാണി കയറിയിരിക്കുന്നത് മുങ്ങിത്താഴുന്ന ടൈറ്റാനിയം കപ്പലിൽ: മുല്ലപ്പള്ളി രാമചന്ദ്രന്‍ - മുല്ലപ്പള്ളി രാമചന്ദ്രന്‍
ജോസ് കെ.മാണിയുടെ തീരുമാനം അത്യന്തം നിര്‍ഭാഗ്യകരമാണ്. തീരുമാനം തെറ്റായിരുന്നുവെന്ന് കാലം തെളിയിക്കും.
ജോസ് കെ .മാണി കയറിയിരിക്കുന്നത് മുങ്ങിത്താഴുന്ന ടൈറ്റാനിയം കപ്പലിൽ; മുല്ലപ്പള്ളി രാമചന്ദ്രന്‍
ജോസ് കെ.മാണിക്കു രാജ്യസഭാ സീറ്റു നല്‍കിയപ്പോള്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടായതാണ്. എന്നാല്‍ യു.ഡി.എഫിന്‍റെ ഐക്യത്തിനും കെട്ടുറപ്പിനും വേണ്ടി അതെല്ലാം സഹിച്ചു. ഒരു വേട്ടപ്പട്ടിയോടെന്ന പോലെയാണ് സി.പി.എം കെ എം.മാണിയോട് പെരുമാറിയത്. ജോസിന്‍റെ തീരുമാനം മാണിയുടെ ആത്മാവിനെ വേദനിപ്പിക്കുന്നതാണ്. അച്ഛന്‍റെ വേദന മകന്‍ തിരിച്ചറിയാതെ പോകുന്നു. ജോസിനു മുന്നില്‍ ആരും വാതിലുകള്‍ കൊട്ടിയടച്ചിരുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Last Updated : Oct 14, 2020, 5:23 PM IST