അഭയ കേസ് വിധി; ജീവിതാഭിലാഷം നിറവേറിയെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ - jomon puthan purakkal
ദൈവം കള്ളന്‍റെ രൂപത്തിൽ സാക്ഷിയായി വന്നെന്നും ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു.
തിരുവനന്തപുരം: ജീവിതാഭിലാഷം നിറവേറിയെന്ന് അഭയ കേസ് ആക്ഷൻ കൗൺസിൽ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ. ഇനി മരിച്ചാലും സന്തോഷമെന്നും കേസ് അട്ടിമറിക്കാൻ ശ്രമിച്ചവർക്കുള്ള മറുപടിയാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു. അഭയ കേസ് വിധിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോമോൻ. 28 വർഷം നടത്തിയ പോരാട്ടത്തിന്‍റെ വിജയമാണിത്. ദൈവം കള്ളന്‍റെ രൂപത്തിൽ സാക്ഷിയായി വന്നെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കേസിന്‍റെ അവസാനം വരെ സിസ്റ്റര്‍ അഭയക്ക് നീതിക്കായി പോരാടിയ വ്യക്തിയായിരുന്നു ജോമോൻ പുത്തൻപുരയ്ക്കൽ.