കേരളം

kerala

ETV Bharat / state

'ജോജുവിനെതിരെ സമരമാകാം'; ഷൂട്ടിങ് തടസപ്പെടുത്തരുതെന്ന് കെ.പി.സി.സി നേതൃയോഗം - K sudhakaran

കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന കെപിസിസി ഭാരവാഹി യോഗത്തിലാണ് ജോജുവിന് എതിരായ സമരത്തില്‍ അണികള്‍ക്കുള്ള നിര്‍ദേശം മുന്നോട്ടുവച്ചത്.

Joju George  Congress  KPCC  film shooting  ജോജു ജോര്‍ജ്  സിനിമ ഷൂട്ടിങ്  സിനിമ  കെ.പി.സി.സി  കോണ്‍ഗ്രസ്  K sudhakaran  കെ സുധാകരന്‍
'ജോജുവിനെതിരെ സമരമാകാം, പൂര്‍ണ പിന്തുണ'; ഷൂട്ടിങ് തടസപ്പെടുത്തരുതെന്ന് കെ.പി.സി.സി നേതൃയോഗം

By

Published : Nov 9, 2021, 7:10 PM IST

തിരുവനന്തപുരം: നടന്‍ ജോജു ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് ആരംഭിച്ച പ്രക്ഷോഭത്തിന് കെ.പി.സി.സിയുടെ പൂര്‍ണ പിന്തുണ. പ്രസിഡന്‍റ് കെ.സുധാകരന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹി യോഗത്തിലാണ് തീരുമാനം. എന്നാല്‍ സിനിമ ഷൂട്ടിങ് തടസപ്പെടുത്തരുതെന്ന് സുധാകരന്‍ യോഗത്തില്‍ പറഞ്ഞു.

സിനിമ എന്നത് ഒരു കലയും സര്‍ഗാത്മക പ്രവര്‍ത്തനവുമാണ്. കോണ്‍ഗ്രസ് രണ്ടിനും എതിരല്ല. ഷൂട്ടിങ് തടസപ്പെടുത്തിയാല്‍ മറിച്ചുള്ള തെറ്റിദ്ധാരണ സമൂഹത്തില്‍ കോണ്‍ഗ്രസിനെതിരെ ഉയരുമെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി. ഇന്ധന വിലവര്‍ധനയ്‌ക്കെതിരായ സമരത്തെ താന്‍ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ യോഗത്തില്‍ പറഞ്ഞു. താന്‍ മാറി നിന്നുവെന്നത് മാധ്യമ വ്യാഖ്യാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

'കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിന് മുന്നില്‍ സമരം'

ഇന്ധന വിലവര്‍ധനയ്‌ക്കെതിരായ സമരം ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന്‍ വരെ മനഷ്യചങ്ങല തീര്‍ക്കും. നിയോജക മണ്ഡലം കേന്ദ്രീകരിച്ച് ബ്ലോക്ക് തലങ്ങളില്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തിനും ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിനും മുന്നില്‍ സമരം സംഘടിപ്പിക്കും.

മുല്ലപ്പെരിയാറിലെ ജല നിരപ്പ് 152 അടിയായി ഉയര്‍ത്താനുള്ള തമിഴ്‌നാട് നീക്കത്തില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഹൈക്കമാന്‍ഡ് പച്ചക്കൊടി കാട്ടിയ സാഹചര്യത്തില്‍ ഡി.സി.സി, ബ്ലോക്ക്, മണ്ഡലം പുനഃസംഘടനയുമായി മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു. ബ്ലോക്ക് തലം വരെയുള്ള പുനഃസംഘടന ഡിസംബര്‍ 31 ന് പൂര്‍ത്തിയാക്കും.

ALSO READ:ETV Bharat വാർത്ത വന്നു: പട്ടികവര്‍ഗക്കാരുടെ പേരില്‍ തൊഴിലുറപ്പ് തട്ടിപ്പ്, ജാതി/വിഭാഗം എഡിറ്റ് ഓപ്ഷന്‍ മരവിപ്പിച്ച് കേന്ദ്രം

ABOUT THE AUTHOR

...view details