തിരുവനന്തപുരം: യുഡിഎഫ് സെക്രട്ടറി സ്ഥാനം ജേക്കബ് വിഭാഗത്തിനല്ല തനിക്ക് നൽകിയതാണെന്ന് ജോണി നെല്ലൂർ. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രത്യേക പാക്കേജിന്‍റെ ഭാഗമായി തന്നതാണ്. അത് മാറ്റണമെന്ന് ആവശ്യപ്പെടാൻ അനൂപ് ജേക്കബിന് അവകാശമില്ല. ജോണി നെല്ലൂരിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വത്തിന് അനൂപ് ജേക്കബ് നൽകിയ കത്ത് സംബന്ധിച്ചായിരുന്നു ജോണി നെല്ലൂരിന്‍റെ പ്രതികരണം.
യുഡിഎഫ് സെക്രട്ടറി; അനൂപ് ജേക്കബിന് അവകാശമില്ലെന്ന് ജോണി നെല്ലൂർ - സെക്രട്ടറി സ്ഥാന തർക്കം
പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ ശക്തിപ്പെടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. അതുകൊണ്ടാണ് കേരള കോൺഗ്രസ് എമ്മുമായി ലയിക്കുന്നതെന്നും ജോണി നെല്ലൂർ
ജോണി
പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ ശക്തിപ്പെടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. അതുകൊണ്ടാണ് കേരള കോൺഗ്രസ് എമ്മുമായി ലയിക്കുന്നത്. ഇത് സംബന്ധിച്ച് പി.ജെ ജോസഫുമായുള്ള ചർച്ചകൾ പൂർത്തിയായി. ലയന സമ്മേളനം മാർച്ച് ഏഴിന് എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടക്കുമെന്നും ജോണി നെല്ലൂർ വ്യക്തമാക്കി.