കേരളം

kerala

ETV Bharat / state

പബ്ലിക് പോളിസി വിഭാഗം അധ്യക്ഷനായി ജോൺ സാമുവലിനെ നിയമിച്ചു - പബ്ലിക് പോളിസി വിഭാഗം അധ്യക്ഷ സ്ഥാനം

അന്താരാഷ്‌ട്ര പബ്ലിക് പോളിസി വിദഗ്‌ധനും മനുഷ്യാവകാശ പ്രവർത്തകനുമാണ് ജോൺ സാമുവൽ

John Samuel now chairs public policy department  John Samuel  kpcc  ജോൺ സാമുവൽ  പബ്ലിക് പോളിസി വിഭാഗം അധ്യക്ഷ സ്ഥാനം  കെപിസിസി
പബ്ലിക് പോളിസി വിഭാഗം അധ്യക്ഷ സ്ഥാനം ഇനി ജോൺ സാമുവലിന്

By

Published : Jan 5, 2021, 9:58 PM IST

തിരുവനന്തപുരം:കെപിസിസി പുതിയതായി തുടങ്ങിയ പബ്ലിക് പോളിസി വിഭാഗത്തിന്‍റെ അധ്യക്ഷനായി ജോൺ സാമുവലിനെ നിയമിച്ചു. അന്താരാഷ്‌ട്ര പബ്ലിക് പോളിസി വിദഗ്‌ധനും മനുഷ്യാവകാശ പ്രവർത്തകനുമാണ് ജോൺ സാമുവൽ. പാർട്ടിയുടെ സാമൂഹ്യ, സാമ്പത്തിക, വികസന ഗവേഷണത്തിന് മാർഗനിർദേശം നൽകുക, പ്രകടനപത്രിക തയ്യാറാക്കുന്നതിന് സഹായിക്കുക തുടങ്ങിയവയാണ് പുതിയ പബ്ലിക് പോളിസി വിഭാഗത്തിന്‍റെ ചുമതല. ഐക്യരാഷ്‌ട്ര സഭയുടെ വികസന വിഭാഗത്തിൽ ആഗോള ഗവർണൻസ് വിഭാഗത്തിന്‍റെ തലവനായിരുന്നു ജോൺ സാമുവൽ. അന്താരാഷ്‌ട്ര ദേശീയ വികസന ഗവേഷണ സംഘടനകളിൽ 30 വർഷത്തെ പ്രവർത്തന പരിചയവും ഉണ്ട്.

ABOUT THE AUTHOR

...view details