തിരുവനന്തപുരം: മെയ് രണ്ടിന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയം പൂർത്തിയാക്കി സിപിഎം. സിപിഎം സംസ്ഥാന സമിതി അംഗം വി ശിവദാസനും മുഖ്യമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസും രാജ്യസഭയിലേക്ക് മത്സരിക്കും. നിയമസഭയിലെ നിലവിലെ അംഗസംഖ്യ അനുസരിച്ച് രണ്ടുപേരെ വിജയിപ്പിക്കാൻ സിപിഎമ്മിന് കഴിയും. അതുകൊണ്ടുതന്നെ ഈ രണ്ടു പേരുടെയും വിജയം ഉറപ്പാണ്. നിലവിൽ മൂന്നു സീറ്റുകളാണ് രാജ്യസഭയിൽ ഒഴിവു വരുന്നത്. മൂന്നാമത്തെ സീറ്റിൽ സ്ഥാനാർഥിയെ നിർത്തേണ്ടെന്നും സിപിഎം തീരുമാനിച്ചു.
രാജ്യസഭയിലേക്ക് ജോൺ ബ്രിട്ടാസും വി ശിവദാസനും മത്സരിക്കും
നിലവിൽ വി. ശിവദാസൻ സിപിഎം സംസ്ഥാന സമിതിയംഗവും ജോൺ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമാണ്.
കാലാവധി പൂർത്തിയാക്കുന്ന കെകെ രാഗേഷിന് ഒരവസരം കൂടി നൽകണമെന്ന നിർദേശം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളി. മുതിർന്ന നേതാക്കളെ രാജ്യസഭയിലേക്ക് അയക്കണമെന്നും പാർട്ടിക്കുള്ളിൽ ഒരു വിഭാഗത്തിന് അഭിപ്രായം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഈ നിർദ്ദേശവും തള്ളിയാണ് ജോൺ ബ്രിട്ടാസിനേയും വി. ശിവദാസനേയും തെരഞ്ഞെടുത്തത്. എസ്എഫ്ഐ മുൻ അഖിലേന്ത്യ പ്രസിഡന്‍റായിരുന്നു വി.ശിവദാസൻ.
കൂടുതൽ വായനക്ക്:ഇടതുമുന്നണിയുടെ രാജ്യസഭ സ്ഥാനാര്‍ഥികളെ ഇന്നറിയാം