തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ 50 ദിവസങ്ങളായി തുടരുന്ന സമരം യാക്കോബായ സഭ അവസാനിപ്പിച്ചു. നിയമ നിര്‍മാണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയതില്‍ സഭയ്‌ക്ക് വേദനയും പ്രതിഷേധവുമുണ്ടെന്ന് യാക്കോബായ മെത്രപ്പോലിത്തന്‍ ട്രസ്റ്റി ജെസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. അവകാശ സമരത്തെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചു. എവിടെയും ഇല്ലാത്ത പോലെയാണ് പൊലീസ് സഭയോട് പെരുമാറിയതെന്നും അദ്ദേഹം ആരോപിച്ചു.
സെക്രട്ടേറിയറ്റിന് മുന്നിലെ സമരം യാക്കോബായ സഭ അവസാനിപ്പിച്ചു
അവകാശ സമരത്തെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചുവെന്നും നിയമ നിര്‍മാണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയതില്‍ സഭയ്‌ക്ക് വേദനയും പ്രതിഷേധവുമുണ്ടെന്നും യാക്കോബായ മെത്രപ്പോലിത്തന്‍ ട്രസ്റ്റി ജെസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നിലെ സമരം യാക്കോബായ സഭ അവസാനിപ്പിച്ചു
സഭ രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കും. സഭ വിശ്വാസികളായ ജനപ്രതിനിധികളെ വിളിച്ചുചേര്‍ക്കുമെന്നും വരും കാലം സഭയ്‌ക്ക് രാഷ്ട്രീയ നിലപാട് എടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലുമൊരു പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് സഭയ്‌ക്ക് നിലവിലെ സാഹചര്യത്തില്‍ പറയാന്‍ കഴിയില്ല. യാക്കോബായ സഭ സുന്നഹദോസ് ചൊവ്വാഴ്ച ചേരുമെന്നും അദ്ദേഹം അറിയിച്ചു.