കേരളം

kerala

ETV Bharat / state

Job Fraud Case Akhil Sajeev Remanded : നിയമനക്കോഴ : അഖിൽ സജീവ് പൊലീസ് കസ്റ്റഡിയില്‍ - വീണ ജോർജ് ഓഫിസ് കോഴ കേസ്

Bribery For Appointment : ഒന്നാം പ്രതി അഖിൽ സജീവിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി

Job Fraud Case Akhil Sajeev Remanded  Akhil Sajeev Remanded  Health Minister Personal Staff Bribery Allegation  ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരായ കോഴ കേസ്  അഖിൽ സജീവ്  അഖിൽ സജീവ് റിമാൻഡിൽ  അഖിൽ സജീവിനെ കസ്റ്റഡിയിൽ  Akhil Sajeev Remanded in bribery case  വീണ ജോർജ് ഓഫിസ് കോഴ കേസ്  veena george office bribery allegation
Job Fraud Case Akhil Sajeev Remanded

By ETV Bharat Kerala Team

Published : Oct 13, 2023, 2:51 PM IST

തിരുവനന്തപുരം : നിയമനക്കോഴക്കേസില്‍ ഒന്നാം പ്രതി അഖിൽ സജീവിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു (Job Fraud Case Akhil Sajeev Remanded). തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ അഖിലിന്‍റെയും പിടിയിലായ മൂന്നാം പ്രതിയുടെയും ഫോണുകൾ പരിശോധിക്കേണ്ടതുണ്ടെന്ന് പൊലീസ് വ്യക്തമാക്കി (Health Minister Personal Staff Bribery Allegation).

അഖിലാണ് കേസിലെ പ്രധാന സൂത്രധാരൻ. പത്തനംതിട്ട, പാലക്കാട്‌, കൊല്ലം എന്നിവിടങ്ങളിലായി 9 മറ്റ് കേസുകൾ പ്രതിക്കെതിരെ നിലവിൽ ഉണ്ട്. ഗൂഢാലോചന നടന്നത് മലപ്പുറത്തുവച്ചാണ്. അതിനാൽ പ്രതിയെ മലപ്പുറത്ത് എത്തിക്കും, കസ്റ്റഡിയിലുള്ള മറ്റ് പ്രതികൾക്കൊപ്പമിരുത്തി അഖിലിനെ ചോദ്യം ചെയ്യും.

കേസിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടോ എന്നും ഗൂഢാലോചന നടന്നോ എന്നും അന്വേഷിക്കാൻ പ്രതിയെ 5 ദിവസം കസ്റ്റഡിയിൽ വേണം എന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. രണ്ടാം പ്രതി ലെനിൻ രാജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ജില്ല കോടതി പരിഗണിക്കുന്നത് ഒക്ടോബർ 16ലേക്ക് മാറ്റി.

സംഭവം ഇങ്ങനെ (Bribery Allegation) : മലപ്പുറം സ്വദേശി ഹരിദാസന്‍ കുമ്മാളിയാണ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ കൈക്കൂലി വാങ്ങി കബളിപ്പിച്ചു എന്ന ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ആയുഷ്‌മാന്‍ കേരള പദ്ധതിയില്‍ ഡോക്‌ടറായി മരുമകള്‍ക്ക് നിയമനം നല്‍കാമെന്ന് പറഞ്ഞ് പത്തനംതിട്ടയിലെ മുന്‍ സിഐടിയു ജില്ല ഓഫിസ് സെക്രട്ടറിയായ അഖില്‍ സജീവും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും ചേര്‍ന്ന് പല തവണയായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു പരാതി. എന്നാൽ അഖില്‍ മാത്യു ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെടുത്തു എന്ന പരാതിയിൽ തെളിവില്ലെന്ന് പൊലീസ് കണ്ടെത്തി.

ഹരിദാസന്‍ പണം നല്‍കിയതായി പറയുന്ന ഏപ്രിൽ 10ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പ്രകാരം അഖില്‍ മാത്യു പത്തനംതിട്ടയിലായിരുന്നു. അന്ന് ഒരു വിവാഹ ചടങ്ങില്‍ അഖില്‍ മാത്യു പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തനിക്ക് കാഴ്‌ചാ പ്രശ്‌നമുണ്ടെന്നും അതിനാൽ, പണം നല്‍കിയത് അഖില്‍ മാത്യുവിനാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നുമാണ് പരാതിക്കാരൻ പിന്നീട് മൊഴി നൽകിയത്.

ബാസിത്തിനെ കുടുക്കിയ സിസിടിവി ദൃശ്യങ്ങൾ : നിയമനത്തിനായി കൈക്കൂലി നൽകിയ ഹരിദാസന്‍റെ മരുമകൾ ജോലിക്കായി അപേക്ഷിച്ചത് ലെനിന്‍ രാജിനെ അറിയിച്ചത് താനാണെന്ന് ബാസിത് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എഐഎസ്എഫ് മലപ്പുറം മുന്‍ ജില്ല സെക്രട്ടറിയായ ബാസിത് അഖില്‍ സജീവിനോട് ഹരിദാസന്‍റെ മരുമകള്‍ക്ക് നിയമനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പണം കൈമാറിയെന്ന് പറയുന്ന ദിവസം ഹരിദാസനൊപ്പം താന്‍ തിരുവനന്തപുരത്ത് എത്തിയിട്ടില്ല എന്നായിരുന്നു ആദ്യം ബാസിത് പറഞ്ഞത്. എന്നാല്‍, സെക്രട്ടേറിയറ്റ് അനക്‌സ് 2 ന് പുറത്ത് ഇതേ ദിവസം ഹരിദാസനോടൊപ്പം ബാസിത്തുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ABOUT THE AUTHOR

...view details