തിരുവനന്തപുരം: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ടൂറിസം മേഖലയിലെ സഹകരണം സംബന്ധിച്ചായിരുന്നു സൗഹൃദ സന്ദര്‍ശനത്തിലെ ചര്‍ച്ച.
ടൂറിസം മേഖലയിലെ സഹകരണം; ഹേമന്ത് സോറനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത
ടൂറിസം മേഖലയിലെ സഹകരണം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്
ഹേമന്ത് സോറനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
ടൂറിസം സെക്രട്ടറി കെ എസ് ശ്രീനിവാസ് കേരളത്തിന്റെ ടൂറിസം മേഖല സബന്ധിച്ച് അവതരണം നടത്തി. ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി തുടങ്ങിയവര്‍ പങ്കെടുത്തു. ഹേമന്ത് സോറന്റെ കുടുംബാംഗങ്ങളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
അറന്മുള കണ്ണാടി സമ്മാനമായി നല്‍കിയാണ് ഹേമന്ത് സോറനെ മുഖ്യമന്ത്രി യാത്രയാക്കിയത്. വ്യക്തിപരമായ സന്ദര്‍ശനമായതിനാല്‍ തിരുവനന്തപുരത്ത് ഹേമന്ത് സോറന് മറ്റ് ഔദ്യോഗിക പരിപാടികളൊന്നും തന്നെയില്ല.