കേരളം

kerala

ETV Bharat / state

സിവില്‍ സര്‍വീസ് സ്വപ്നത്തോടടുത്ത് ജയകൃഷ്ണന്‍; കെഎഎസ് രണ്ടാം സ്ട്രീമില്‍ രണ്ടാം റാങ്ക്

കെഎഎസ് രണ്ടാം സ്ട്രീമില്‍ രണ്ടാം റാങ്കു നേടിയാണ് ജയകൃഷ്ണന്‍ സ്വപ്‌നം യാഥാർഥ്യമാക്കുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി നടത്തിയ പഠനം കെഎഎസ് പരീക്ഷയില്‍ തനിക്കു തുണയായതായും ജയകൃഷ്ണന്‍ പറഞ്ഞു.

Jayakrishnan KG  civil service  Public Service  Government job  സിവില്‍ സര്‍വീസ്  സര്‍ക്കാര്‍ ജോലി  തിരുവനന്തപുരം  കെഎഎസ് പരീക്ഷ
സിവില്‍ സര്‍വീസ് സ്വപ്നത്തോടടുത്ത് ജയകൃഷ്ണന്‍; കെഎഎസ് രണ്ടാം സ്ട്രീമില്‍ രണ്ടാം റാങ്ക്

By

Published : Oct 8, 2021, 3:30 PM IST

തിരുവനന്തപുരം:എത്തിപ്പിടിക്കാന്‍ കഴിയില്ലെന്ന് കരുതിയ സിവില്‍ സര്‍വീസിലേക്ക് വീണ്ടും വഴി തുറന്നതിന്‍റെ സന്തോഷത്തിലാണ് കരകുളം സ്വദേശി ജയകൃഷ്ണന്‍ കെജി. കെഎഎസ് രണ്ടാം സ്ട്രീമില്‍ രണ്ടാം റാങ്കു നേടിയാണ് ജയകൃഷ്ണന്‍ സ്വപ്‌നം യാഥാർഥ്യമാക്കുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി നടത്തിയ പഠനം കെഎഎസ് പരീക്ഷയില്‍ തനിക്കു തുണയായതായും ജയകൃഷ്ണന്‍ പറഞ്ഞു.

നിലവില്‍ ധനകാര്യ വകുപ്പില്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റായി ജോലി നോക്കുകയാണ് 36 കാരനായ ജയകൃഷ്ണന്‍. സാധാരണ നിലയില്‍ പ്രൊമോഷന്‍ നടപടികള്‍ നടന്നാല്‍ എട്ടു വര്‍ഷം കൊണ്ട് സിവില്‍ സര്‍വീസ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയകൃഷ്ണന്‍ പറഞ്ഞു.

Also read: കൊവിഡ് സിറോ സർവെ പഠന റിപ്പോർട്ട് ഇന്ന്

കൊച്ചിന്‍ സര്‍വകലാശാലയില്‍ നിന്ന് എംഎസ്‌സി ഇലക്‌ട്രോണിക്‌സ് പൂര്‍ത്തിയാക്കി 2016 ലാണ് ജയകൃഷ്ണന്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്. കെഎസ്ഇബിയില്‍ സീനിയര്‍ സൂപ്രണ്ടായി വിരമിച്ച കൃഷ്ണന്‍ നായരുടെയും ഗീത കുമാരിയുടെയും മകനാണ്. ഇന്ദുവാണ് ഭാര്യ. സഹോദരന്‍ ഹരികൃഷ്ണനും സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥനാണ്.

ABOUT THE AUTHOR

...view details