തിരുവനന്തപുരം :ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാന്‍ ജപ്പാനും നെതര്‍ലാന്‍ഡ്‌സും. ജപ്പാനിലെ ഒസാക്ക സര്‍വകലാശാലയും നെതര്‍ലാന്‍ഡ്‌സിലെ വിവിധ യൂണിവേഴ്‌സിറ്റികളുമാണ് സംസ്ഥാനവുമായി കൈകോര്‍ക്കുന്നത്. കേരളത്തിലെ വിവിധ സര്‍വകലാശാലകളുമായി ജപ്പാനിലെ ഒസാക്ക സര്‍വകലാശാല ചേര്‍ന്ന് പ്രവര്‍ത്തിക്കും.
മുഖ്യമന്ത്രി പിണറായി വിജയനും ജപ്പാന്‍ കോണ്‍സല്‍ ജനറല്‍ താഗ മസായുക്കിയുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഉന്നത വിദ്യാഭ്യാസം, ടൂറിസം, ആയുര്‍വേദം തുടങ്ങിയ മേഖലകളിലെ ശക്തമായ സഹകരണം മുന്നോട്ട് കൊണ്ടുപോകേണ്ടതിന്‍റെ ആവശ്യകത മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുന്നോട്ടുവച്ചു. 2019 നവംബറില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ജപ്പാന്‍ സന്ദര്‍ശിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ച നടത്തിയിരുന്നു.
'സാങ്കേതിക സര്‍വകലാശാലകളുടെ സഹകരണം വേണം': മുഖ്യമന്ത്രി
ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവിന്‍റെ കേന്ദ്രങ്ങള്‍ വളര്‍ത്തിയെടുക്കാനാണ് നെതര്‍ലാന്‍ഡ്‌സ് പിന്തുണ നല്‍കാമെന്ന് ഉറപ്പ് നല്‍കിയത്. നെതര്‍ലാന്‍ഡ്‌സ് അംബാസിഡര്‍ മാര്‍ട്ടെന്‍ വാന്‍ ഡെന്‍ ബെര്‍ഗ്‌സ് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നെതര്‍ലാന്‍ഡ്‌സിലെ സാങ്കേതിക സര്‍വകലാശാലകളുമായി കൂടുതല്‍ മികച്ച രീതിയില്‍ സഹകരിക്കാന്‍ അവസരം ഒരുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന്‍റെ വ്യവസായ മേഖലയില്‍ ഡച്ച് കമ്പനികളുടെ കൂടുതല്‍ നിക്ഷേപം കൊണ്ടുവരണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
പഴവര്‍ഗങ്ങളുടേയും പുഷ്‌പങ്ങളുടേയും കൃഷിയിലും മൂല്യവര്‍ധനവിനും ആവശ്യമായ ആധുനിക സാങ്കേതികതകള്‍ വികസിപ്പിക്കുന്ന മികവിന്‍റെ കേന്ദ്രങ്ങള്‍ നെതര്‍ലാന്‍ഡ്‌സ് സഹകരണത്തോടെ വയനാട് അമ്പലവയലില്‍ ആരംഭിച്ചിട്ടുണ്ട്. കൃഷി, ജല വിഭവം, സാങ്കേതിക വിദ്യാഭ്യാസം, കാലാവസ്ഥാപ്രശ്‌നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നെതര്‍ലാന്‍ഡ്‌സ് സംഘം സഹകരണം വാഗ്‌ദാനം ചെയ്‌തു. ഉപ്പുവെള്ള കൃഷി (കൈപ്പാട് നിലങ്ങളിലെ കൃഷി), പാല്‍ ഉത്‌പാദനം, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിലും നെതര്‍ലാന്‍ഡ്‌സ് സഹകരിക്കുമെന്നും മുഖ്യമന്ത്രിയെ അറിയിച്ചു.
ALSO READ:വെൺമണി ഇരട്ടക്കൊലക്കേസ് : ഒന്നാം പ്രതിക്ക് വധശിക്ഷ , രണ്ടാം പ്രതിക്ക് ജീവപര്യന്തം