തിരുവനന്തപുരം: മുൻകാല നടി ജമീല മാലിക്കിന്‍റെ മൃതദേഹം കൊല്ലം ജോനകപ്പുറം വലിയ പളളിയിൽ ഖബറടക്കി. പാണ്ഡവപുരം, ആദ്യത്തെ കഥ തുടങ്ങി മുപ്പതോളം സിനിമകളിൽ അഭിനയിച്ച ജമീല മാലിക് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിച്ചിറങ്ങിയ ആദ്യ മലയാളി വനിതയാണ്. നടൻ മധുവിന്‍റെ നാടകപ്രവർത്തനങ്ങളിൽ പങ്കാളിയായാണ് അഭിനയ ജീവിതത്തിന്‍റെ തുടക്കം. 16-ാം വയസിലാണ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയത്. 1980ന് മുമ്പ് മലയാള ചലചിത്ര രംഗത്ത് സജീവമായിരുന്ന ജമീല മാലിക്കിന് അവസരങ്ങള്‍ കുറഞ്ഞതോടെ ഡബ്ബിങ് മേഖലയിലേക്ക് തിരിഞ്ഞു.
ആളും ആരവങ്ങളുമില്ലാതെ ജമീല മാലിക്കിന് മലയാളത്തിന്‍റെ യാത്രയയപ്പ് - Jameela Malik
പാണ്ഡവപുരം, ആദ്യത്തെ കഥ തുടങ്ങി മുപ്പതോളം സിനിമകളിൽ അഭിനയിച്ച ജമീല മാലിക് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിച്ചിറങ്ങിയ ആദ്യ മലയാളി വനിതയാണ്
തിരുവനന്തപുരം സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. താര സംഘടനയായ അമ്മ രണ്ട് വര്‍ഷം മുമ്പ് നിര്‍മിച്ച് നല്‍കിയ തിരുവനന്തപുരം പാലോടുള്ള വീട്ടില്‍ മാനസിക വെല്ലുവിളി നേരിടുന്ന മകനോടൊപ്പമായിരുന്നു താമസം. ഹിന്ദിയിൽ പരിജ്ഞാനമുണ്ടായിരുന്നതിനാൽ ട്യൂഷനെടുത്തായിരുന്നു അവസാന കാലത്തെ ജീവിതം. അമ്മ ഏർപ്പെടുത്തിയ പെൻഷനും ലഭിച്ചിരുന്നു. വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് ചലചിത്ര രംഗത്ത് നിന്നും ജമീലയുടെ സംസ്‌കാര ചടങ്ങിനെത്തിയത്. അര്‍ഹിക്കുന്ന അവസരങ്ങളും അംഗീകാരങ്ങളും ജീവിച്ചിരുന്ന സമയത്തും ജമീലയെ തേടിയെത്തിയില്ല. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിലെ പൊതുദർശനത്തിന് ശേഷം ജോനകപ്പുറം വലിയ പള്ളിയില്‍ സംസ്‌കരിച്ചു.