തിരുവനന്തപുരം: ഭക്തിസാന്ദ്രമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ജലജപം. നൂറ്റാണ്ടിനോടടുത്ത ഇളവേളക്ക് ശേഷമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ജലജപം നടക്കുന്നത്. പ്രകൃതി ക്ഷോഭങ്ങളിൽ നിന്ന് രക്ഷതേടി വരുണനെ പ്രീതിപ്പെടുത്താൻ ജലത്തിൽ ഇറങ്ങി നിന്ന് വേദോച്ചാരണം നടത്തുന്ന ചടങ്ങാണിത്.
ഭക്തിസാന്ദ്രമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ജലജപം - മുറജപം
പ്രകൃതി ക്ഷോഭങ്ങളിൽ നിന്ന് രക്ഷതേടി വരുണനെ പ്രീതിപ്പെടുത്താൻ ജലത്തിൽ ഇറങ്ങി നിന്ന് വേദോച്ചാരണം നടത്തുന്ന ചടങ്ങാണ് ജലജപം. പത്മതീർത്ഥക്കുളത്തിൽ വൈകിട്ട് ആറ് മണി മുതലാണ് ചടങ്ങ്
ജലജപം
രാവിലെ മുറജപവും വൈകിട്ട് ജലജപവുമായി വേദോച്ചാരണ മുഖരിതമാണ് പത്മനാഭസ്വാമി ക്ഷേത്രം. മുറജപത്തിനൊപ്പം നടന്നിരുന്ന ജലജപം 1920 കളിലാണ് മുടങ്ങിയത്. ജലജപത്തിലൂടെ പ്രകൃതിക്ഷോഭത്തെ ചെറുക്കാൻ വരുണദേവന്‍റെ അനുഗ്രഹം ലഭിക്കുന്നുവെന്നാണ് വിശ്വാസം. മുറജപം നടക്കുന്ന 56 ദിവസവും ജലജപവും ഉണ്ടാകും. പത്മതീർത്ഥക്കുളത്തിൽ വൈകിട്ട് ആറ് മണി മുതലാണ് ചടങ്ങ്.
Last Updated : Nov 23, 2019, 10:09 PM IST