തിരുവനന്തപുരം :പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ മരത്തില്‍ കുടുങ്ങി തടവുകാരന്‍. കോട്ടയം സ്വദേശി സുഭാഷാണ് ജയില്‍ കോമ്പൗണ്ടിന് പുറത്തെ മരത്തില്‍ കുടുങ്ങിയത്. കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു ഇയാൾ.
ഇന്ന് (ജൂലൈ 12) വൈകുന്നേരം ജയിലിന്‍റെ ഓഫിസിലേക്ക് എത്തിച്ച ശേഷം തിരികെ സെല്ലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സുഭാഷ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ജയില്‍ കോമ്പൗണ്ടിന് പുറത്ത് ഓഫിസിനുസമീപം സാമൂഹ്യ സുരക്ഷ മിഷന്‍റെ ഷെല്‍ട്ടര്‍ ഹോമിലെ മരത്തിന് മുകളിലാണ് ഇയാൾ കയറിയത്. വിവരം അറിഞ്ഞപ്പോള്‍ തന്നെ ഫയര്‍ഫോഴ്‌സും പൊലീസും സുഭാഷിനെ താഴെയിറക്കാനുള്ള ശ്രമം തുടങ്ങി.
ജയില്‍ ചാടാന്‍ ശ്രമിച്ച തടവുകാരന്‍ മരത്തില്‍ കുടുങ്ങി താഴെ മരത്തിനുചുറ്റും ഫയര്‍ഫോഴ്‌സ് വല വിരിച്ച ശേഷം മൂന്ന് ഉദ്യോഗസ്ഥര്‍ മരത്തിന് മുകളിലെത്തി സുഭാഷിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രതി വഴങ്ങിയില്ല. തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് സുഭാഷ് ആത്മഹത്യാഭീഷണിയും മുഴക്കി. ജഡ്‌ജിയെ കാണണം, മാധ്യമങ്ങളോട് സംസാരിക്കണം, കുടുംബത്തെ കാണണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
സുഭാഷിനെ താഴെയിറക്കാനുള്ള ഒരു മണിക്കൂറോളം നീണ്ട ശ്രമങ്ങൾക്കിടെ ഇയാൾ മരത്തിന്‍റെ ചില്ലയൊടിഞ്ഞ് താഴെ വീണു. താഴെ ഫയര്‍ഫോഴ്‌സ് വിരിച്ച വലയിലേക്കാണ് തടവുകാരന്‍ വീണത്. അതുകൊണ്ട് തന്നെ പ്രതി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തുടര്‍ന്ന് ആംബുലന്‍സില്‍ ജയിലിലെ ആശുപത്രിയിലേക്ക് മാറ്റി. സുഭാഷിനെ രണ്ടാഴ്‌ചയ്ക്ക് മുമ്പാണ് നെട്ടുകാല്‍തേരിയിലെ തുറന്ന ജയില്‍നിന്ന് പൂജപ്പുരയിലെത്തിച്ചത്.