ശബ്‌ദ സന്ദേശം സ്വപ്‌നയുടേത് തന്നെ; ഡിഐജിക്ക് സ്വപ്‌നയുടെ മൊഴി - ദക്ഷിണ മേഖലാ ജയില്‍ ഡിഐജി
എന്നാൽ സ്വപ്‌നയുടെ ശബ്‌ദരേഖ ചോര്‍ന്നത് അട്ടക്കുളങ്ങറ ജയിലില്‍ നിന്നല്ലെന്ന് ദക്ഷിണ മേഖലാ ജയില്‍ ഡി.ഐ.ജി അറിയിച്ചു.
![ശബ്‌ദ സന്ദേശം സ്വപ്‌നയുടേത് തന്നെ; ഡിഐജിക്ക് സ്വപ്‌നയുടെ മൊഴി jail dgp about swapna suresh voice clip swapna suresh viral voice clip swapna suresh voice clip latest news ശബ്‌ദ സന്ദേശം സ്വപ്‌ന സുരേഷ് സ്വപ്‌ന സുരേഷ് ശബ്‌ദ സന്ദേശം ദക്ഷിണ മേഖലാ ജയില്‍ ഡിഐജി ഋഷിരാജ് സിംഗ് ശബ്‌ദ സന്ദേശം സ്വപ്‌ന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9589469-thumbnail-3x2-jail.jpg)
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലില്‍ കഴിയുന്ന സ്വപ്‌നയുടെ പേരില്‍ പ്രചരിക്കുന്ന ശബ്‌ദ സന്ദേശം തന്‍റേതുതന്നെയെന്ന് സ്വപ്‌ന സുരേഷ്. ദക്ഷിണ മേഖലാ ജയില്‍ ഡി.ഐ.ജി ജയിലിലെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്‌നയുടെ പ്രതികരണം. എന്നാല്‍ എപ്പോള്‍ റെക്കോര്‍ഡ് ചെയ്‌തുവെന്ന് ഓര്‍മ്മയില്ലെന്നും സ്വപ്‌ന ചോദ്യം ചെയ്യലില്‍ പറഞ്ഞു. അതേസമയം സ്വപ്‌നയുടെ ശബ്‌ദരേഖ ചോര്‍ന്നത് അട്ടക്കുളങ്ങര ജയിലില്‍ നിന്നല്ലെന്ന് ദക്ഷിണ മേഖലാ ജയില്‍ ഡി.ഐ.ജി അറിയിച്ചു. അന്വേഷണം വഴിതിരിച്ചു വിടുന്നതിനുള്ള ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമായി ശബ്‌ദ സന്ദേശം പ്രചരിപ്പിച്ചുവെന്നാണ് ജയിൽ വകുപ്പിന്‍റെ സംശയം. ശബ്‌ദ സന്ദേശത്തിന്‍റെ ആധികാരികത പരിശോധിക്കാന്‍ സൈബര്‍ സെല്‍ സഹായം തേടുമെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് അറിയിച്ചു. ഇതു സംബന്ധിച്ച് കൂടുതല്‍ പ്രതികരണത്തിനില്ല. വിശദമായ പരിശോധന ദക്ഷിണ മേഖല ജയില്‍ ഡി.ഐ.ജി നടത്തുമെന്നും അദ്ദേഹം അറിയിച്ചു.