തിരുവനന്തപുരം:അവകാശ സംരക്ഷണത്തിന് നിയമനിർമാണം ആവശ്യപ്പെട്ട് യാക്കോബായ സഭാംഗങ്ങൾ നിയമസഭയിലേക്ക് മാർച്ച് നടത്തി. ജനുവരി ഒന്ന് മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിൻ്റെ ഭാഗമായാണ് മാർച്ച് നടത്തിയത്.
യാക്കോബായ സമരം; സഭാംഗങ്ങൾ നിയമസഭയിലേക്ക് മാർച്ച് നടത്തി
സഭ നേരിടുന്ന അനീതിക്ക് പരിഹാരം കാണാൻ വിവിധ രാഷ്‌ട്രീയ പാർട്ടികൾ ഇടപെടണമെന്നാണ് സഭാ നേതാക്കളുടെ ആവശ്യം.
യാക്കോബായ സമരം; സഭാംഗങ്ങൾ നിയമസഭയിലേക്ക് മാർച്ച് നടത്തി
പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് നിയമസഭാ കവാടത്തിനു മുന്നിൽ പൊലീസ് തടഞ്ഞു. സഭ നേരിടുന്ന അനീതിക്ക് പരിഹാരം കാണാൻ വിവിധ രാഷ്‌ട്രീയ പാർട്ടികൾ ഇടപെടണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. നിയമനിർമാണത്തിന് നടപടി ആവശ്യപ്പെട്ട് ഗവർണർക്കും മുഖ്യമന്ത്രിക്കും സ്‌പീക്കർക്കും നിവേദനങ്ങൾ നൽകുമെന്ന് സഭാ നേതാക്കൾ വ്യക്തമാക്കി.