കേരളം

kerala

ETV Bharat / state

അഴിമതി: ജേക്കബ് തോമസിനെതിരെ എഫ് ഐ ആർ

തുറമുഖ ഡയറക്ടര്‍ ആയരിക്കെ ഡ്രെഡ്ജര്‍ വാങ്ങുന്നതില്‍ കൃത്രിമം കാണിച്ചു എന്നാണ് എഫ്ഐആറില്‍ പറഞ്ഞിരിക്കുന്നത്.

ജേക്കബ് തോമസ്

By

Published : Apr 12, 2019, 10:29 AM IST

Updated : Apr 12, 2019, 10:47 AM IST

തിരുവനന്തപുരം: തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്ന ആരോപണത്തില്‍ ഡിജിപി ജേക്കബ് തോമസിന് എതിരെ എഫ് ഐ ആർ സമര്‍പ്പിച്ചു. ഡ്രെഡ്ജര്‍ വാങ്ങാനായി എട്ട് കോടി അനുവദിച്ചിരിക്കെ 19 കോടി രൂപ ഇതിനായി ഉപയോഗിച്ചു എന്നാണ് കേസ്. വിജിലൻസും ഹൈക്കോടതിയും പരിശോധിച്ച് തള്ളിയ ആരോപണത്തിലാണ് വീണ്ടും കേസ്.

സംസ്ഥാന സർക്കാർ ധനകാര്യ പരിശോധനാ റിപ്പോർട്ടിന്മേൽ നിയമോപദേശം തേടിയ ശേഷമാണ് പുതിയ എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്.

നിലവില്‍ 2017 ഡിസംബര്‍ മുതല്‍ സസ്പെന്‍ഷനിലാണ് ജേക്കബ് തോമസ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഇദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് നേട്ടമായിരുന്നു. ആയതിനാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ഇദ്ദേഹത്തെ വിജിലൻസ് ഡയറക്ടറായി നിയമിക്കാനുള്ള നീക്കവും നടത്തിയിരുന്നു.

എന്നാല്‍ പി ജയരാജന്‍റെ ബന്ധുനിയമന കേസിലെ പ്രതികരണം, ഓഖിയില്‍ സര്‍ക്കാരിന് പറ്റിയ വീഴ്ചകള്‍, സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന വിവാദ പുസ്തകം, സംസ്ഥാനത്തെ നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവന എന്നിവയെല്ലാം സര്‍ക്കാരിനെ ജേക്കബ് തോമസിനെതിരെ തിരിച്ചു. തുടര്‍ന്നാണ് ഇദ്ദേഹത്തിനെതിരെ പ്രതികാര നടപടികളുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.

Last Updated : Apr 12, 2019, 10:47 AM IST

ABOUT THE AUTHOR

...view details