തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നുള്ള മനോഹരമായ ഒരു കാഴ്ച എന്ന വിശേഷണത്തോടെ മുൻ പൊലീസ് മേധാവി ജേക്കബ് പുന്നൂസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലാകുന്നു. കഴിഞ്ഞ ദിവസം നടന്ന പെരുന്നാൾ നമസ്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് പുറത്തേക്ക് വന്ന കുഞ്ഞ് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൈകൊടുക്കുന്ന ചിത്രമാണ് ഡിജിപി ജേക്കബ് പുന്നൂസ് ഫേസ്ബുക്കിലിട്ടത്. പുത്തരിക്കണ്ടം മൈതാനത്ത് നിന്ന് പെരുന്നാൾ നമസ്കാരം കഴിഞ്ഞു പുറത്തുവരുന്ന കുട്ടിയാണ് പൊലീസുകാരന് കൈ കൊടുക്കുന്നത്. പൊലീസ് സുഹൃത്താണെന്നുള്ള തോന്നൽ കുട്ടികളിൽ ഉളവാക്കുന്നതാണ് ഈ സംഭവം എന്ന് ജേക്കബ് പുന്നൂസ് ഫേസ്ബുക്കിൽ കുറിച്ചു. ഹസ്തദാനം നൽകുമ്പോൾ ആത്മവിശ്വാസാധിഷ്ഠിതമായ സൗഹൃദമാണ് ആ കുട്ടിയുടെ കണ്ണുകളിൽ തിളങ്ങുന്നത്. കുട്ടികളിൽ നിന്ന് ഇത്തരം സ്വാഭാവികമായ പ്രതികരണങ്ങൾ കേരള പൊലീസിനോട് ഉണ്ടാകുന്നത് സന്തോഷദായകമാണ്. ചന്ദ്രൻ കുമാറിനെ അഭിനന്ദിക്കുന്ന പോസ്റ്റ് ഈദ് മുബാറക് എന്നു പറഞ്ഞാണ് അവസാനിപ്പിക്കുന്നത്. ജേക്കബ് പുന്നൂസിന്‍റെ അഭിനന്ദനത്തിന് നന്ദി രേഖപ്പെടുത്തി ചന്ദ്രൻ കുമാർ ഇട്ട മറുപടി പോസ്റ്റും ഏറെ ശ്രദ്ധിക്കപ്പെട്ടു.
പേടിയല്ല പൊലീസ്; മുൻ ഡിജിപി ജേക്കബ് പുന്നൂസിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു - ഡിജിപി
പെരുന്നാൾ നമസ്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് പുറത്തേക്ക് വന്ന കുഞ്ഞ് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൈകൊടുക്കുന്ന ചിത്രമാണ് മുൻ ഡിജിപി ജേക്കബ് പുന്നൂസ് ഫേസ്ബുക്കിലിട്ടത്
പേടിയല്ല പൊലീസ്; മുൻ ഡിജിപി ജേക്കബ് തോമസിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു
ജേക്കബ് പുന്നൂസിന്‍റെ ഫേസ്ബുക്കിന്‍റെ പൂർണ്ണരൂപം:
Last Updated : Jun 6, 2019, 6:19 PM IST