തിരുവനന്തപുരം:ദേശീയപാത അതോറിറ്റിയുടെ അവഗണനയ്‌ക്കെതിരെ ഭരണ പ്രതിപക്ഷങ്ങള്‍ ഒരുമിച്ച് പ്രതിഷേധം നടത്തണമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ഏത് സര്‍ക്കാര്‍ ഭരിച്ചാലും അവരുടെ നിലപാട് ഇതാണെന്നും പരമ്പരാഗതമായി തുടരുന്ന ഈ അവഗണനയ്ക്ക് മാറ്റം വന്നേ മതിയാകൂവെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
ദേശീയപാത അതോറിറ്റിയുടെ അവഗണന: ഭരണ പ്രതിപക്ഷങ്ങള്‍ ഒരുമിച്ച് പ്രതിഷേധം നടത്തണമെന്ന് ജി സുധാകരൻ
സംസ്ഥാനത്തെ റോഡുകളുടെ അറ്റക്കുറ്റ പണികള്‍ക്കായി 700 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ
ദേശീയപാത അതോറിറ്റിയുടെ അവഗണന: ഭരണ പ്രതിപക്ഷങ്ങള്‍ ഒരുമിച്ച് പ്രതിഷേധം നടത്തണമെന്ന് ജി സുധാകരൻ
സംസ്ഥാനത്തെ റോഡുകളുടെ അറ്റക്കുറ്റ പണികള്‍ക്കായി 700 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. എഞ്ചിനീയർമാർ പണികള്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുന്നുവെന്ന് പരാതി ലഭിച്ചാല്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. ചോദ്യോത്തര വേളയിലാണ് മന്ത്രിയുടെ പ്രതികരണം.