തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന്(ജൂണ്‍ 28) തിരുവനന്തപുരത്ത് എത്തും. സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിബിഐ നടപടി. സിബിഐയുടെ ഡൽഹി യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.
കേസിൽ ഐഎസ്ആർഒ ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്, ആർ.ബി ശ്രീകുമാർ എന്നിവർ അടക്കമുള്ളവരെ പ്രതികളാക്കി സിബിഐ സംഘം കഴിഞ്ഞ ദിവസം കോടതിയിൽ എഫ്ഐആർ സമർപ്പിച്ചിരുന്നു.