തിരുവനന്തപുരം: ഇന്ത്യൻ സ്പേസ് സ്റ്റേഷൻ ഉണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും 2035 ൽ സ്പേസ് സ്റ്റേഷൻ നിർമിക്കണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് (S Somanath about space station). അതിനുവേണ്ടിയാണ് ആദ്യ ഘട്ടമായി മനുഷ്യനെ ബഹിരകാശത്തു കൊണ്ട് പോകുന്നതടക്കമുള്ള പരീക്ഷണങ്ങളിലേക്ക് കടക്കുന്നത്.
ISRO Chairman S Somanath About Space Station : ഇന്ത്യന്‍ സ്പേസ് സ്റ്റേഷൻ നിർമിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു; ഐഎസ്ആർഒ ചെയർമാൻ - ഇന്ത്യൻ സ്പേസ് സ്റ്റേഷൻ
S Somanath About Space Station : വനിത പൈലറ്റുമാരെ ആവശ്യമാണെന്നും വനിത പ്രാതിനിധ്യം ആണ് വേണ്ടതെന്നും ചന്ദ്രയാൻ 3 ൽ എത്രയോ വനിതകൾ പ്രവർത്തിച്ചുവെന്നും എസ് സോമനാഥ് പറഞ്ഞു
S Somanath About Space Station
Published : Oct 23, 2023, 11:06 PM IST
ഗഗൻയാൻ ദൗത്യം ഒരു തുടക്കം മാത്രമാണ്. വലിയൊരു ദൗത്യമാണെന്നും വിക്ഷേപണം വലിയ വിജയമായിരുന്നു സ്ത്രീ ഹ്യൂമനോയ്‌ഡ് ഉണ്ടാക്കി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. കൂടാതെ ആളില്ലാത്ത പരീക്ഷണത്തിൽ അത് ഉണ്ടാകുമെന്നും വനിത പൈലറ്റുമാരെ ആവശ്യമാണെന്നും വനിത പ്രാതിനിധ്യം ആണ് വേണ്ടതെന്നും ചന്ദ്രയാൻ 3 യിൽ എത്രയോ വനിതകൾ പ്രവർത്തിച്ചുവെന്നും എസ് സോമനാഥ് പറഞ്ഞു.