കേരളം

kerala

ETV Bharat / state

ഐ.എസ്.ആർ.ഒ കേസ്; സിബി മാത്യൂസിനെ അടുത്ത വ്യാഴാഴ്‌ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവ് - Sibi mathews arrest withhold

കേസിൽ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി സിബി മാത്യു മുൻ‌കൂർ ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിച്ചു. ഇത് പരിഗണിച്ചാണ് അടുത്ത വ്യാഴാഴ്‌ച വരെ സിബി മാത്യൂസിനെ അറസ്റ്റ് ചെയ്യരുതെന്ന കോടതി ഉത്തരവ്.

ഐ.എസ്.ആർ.ഒ ഗുഢാലോചന കേസ്  ഗൂഢാലോചന കേസ്  സിബി മാത്യുസ് വാർത്ത  അടുത്ത വ്യാഴാഴ്‌ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവ്  ISRO CASE  Sibi mathews  Sibi mathews arrest withhold till next thursday  Sibi mathews arrest withhold  Sibi mathews latest news
സിബി മാത്യുസിനെ അടുത്ത വ്യാഴാഴ്‌ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവ്

By

Published : Jun 25, 2021, 3:19 PM IST

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ഗൂഢാലോചന കേസിലെ നാലാം പ്രതിയും മുൻ പൊലീസ് മേധാവിയുമായ സിബി മാത്യൂസിനെ അടുത്ത വ്യാഴാഴ്‌ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതിയുടെ ഇടക്കാല ഉത്തരവ്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.

കേസിൽ താൻ നിരപരാധിയാണെന്ന് കാട്ടി സിബി മാത്യൂസ് മുൻ‌കൂർ ജാമ്യാപേക്ഷ കോടതിയിൽ ഫയൽ ചെയ്‌തിട്ടുണ്ട്‌. എന്നാൽ ഈ ആവശ്യം ഇപ്പോൾ പരിഗണിക്കരുതെന്ന് സിബിഐ കോടതിയിൽ വാദിച്ചു. ഇതേ തുടർന്നാണ് സിബി മാത്യൂസിന്‍റെ അഭിഭാഷകൻ അപേക്ഷ പരിഗണിക്കുന്ന അടുത്ത വ്യാഴാഴ്‌ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ആവശ്യം കോടതിയിൽ വാദിച്ചു. ഇത് കോടതി അനുവദിക്കുകയായിരുന്നു.

എന്താണ് ചാരക്കേസ്?

ഐഎസ്ആർഒയിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ ശശികുമാരനും ഡോ നമ്പിനാരായണനും ചേർന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങൾ വിദേശികൾക്ക് ചോർത്തി നൽകി എന്നതായിരുന്നു ആരോപണം. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോഴാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തത്.

ചാരക്കേസിലെ നാൾവഴി

ഐഎസ്ആർഒ ഗുഢാലോചനയുമായി ബന്ധപ്പെട്ട സംഭവത്തിൽ സിബിഐ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിൽ മുൻ പൊലീസ് ഐ.ബി. ഉദ്യോഗസ്ഥൻമാർ അടക്കം 18 പേരാണ് കേസിലെ പ്രതികൾ.

ചാരക്കേസിൽ നമ്പി നാരായണന് അടക്കം പ്രതിയാക്കിയതിൻ്റെ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ് നൽകിയിരുന്നു. ഇത് അനുസരിച്ച് സിബിഐ മെയ് മാസത്തിൽ തന്നെ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. ചാരക്കേസ് അന്വേഷണം പൂർത്തിയാക്കിയ സിബിഐ തെളിവുകളുടെ അഭാവത്താൽ നമ്പി നാരായണന് കുറ്റവിമുക്‌തനാക്കി. കുറ്റപത്രം കോടതിൽ സമർപ്പിച്ചു.

സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ കേസിൽ ഗുഢാലോചന നടന്നതായി കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ നമ്പി നരായണൻ സുപ്രീം കോടതിയിൽ സ്വകാര്യ ഹർജി നൽകി. എന്നാൽ സുപ്രീം കോടതി തന്നെ മുൻ ജഡ്‌ജി ആയിരുന്ന ഡി.കെ.ജയിനെ അധ്യക്ഷനാക്കി കമ്മിറ്റി രൂപീകരിക്കുകയും ചെയ്‌തു. ഈ സംഘത്തിൻ്റെ അന്വേഷണത്തിൽ കേസിൽ ഗുരുതരമായ അപാകതകൾ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ച കോടതി സിബിഐക്ക് അന്വേഷണം നൽകി ഉത്തരവായി.

READ MORE:സിനിമ പ്രമോഷനുവേണ്ടി നമ്പി നാരായണന്‍ നിയമ സംവിധാനങ്ങളെ ദുരുപയോഗിക്കുന്നു : എസ് വിജയന്‍

ABOUT THE AUTHOR

...view details