കേരളം

kerala

ETV Bharat / state

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന് ഐ.എസ്.ഒ അംഗീകാരം - മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന് ഐ.എസ്.ഒ അംഗീകാരം

തൊഴിലാളികൾക്കായി ആവിഷ്കരിച്ച ക്ഷേമപദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കിയതിനാണ് ഐ.എസ്.ഒ അംഗീകാരം. ബോർഡിന്‍റെ പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കാൻ അംഗീകാരം വഴിയൊരുക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു

മന്ത്രി ടി.പി രാമകൃഷ്ണൻ

By

Published : Oct 31, 2019, 8:24 PM IST

തിരുവനന്തപുരം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന് ഐ.എസ്.ഒ അംഗീകാരം. ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്കായി ആവിഷ്കരിച്ച ക്ഷേമപദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കിയതിനാണ് ഐ.എസ്.ഒ അംഗീകാരം ലഭിച്ചത്. ബോർഡിന്‍റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് അംഗീകാരം വഴിയൊരുക്കുമെന്ന് തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം അംഗങ്ങൾക്ക് പെൻഷനും ആനുകൂല്യങ്ങളും കൃത്യമായി വിതരണം ചെയ്തു. മൂന്നു വർഷം കൊണ്ട് 50,66,38,904 രൂപ ആനുകൂല്യമായി വിതരണം ചെയ്തുവെന്നും ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി. മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ നിലവിൽ 9, 31,913 അംഗങ്ങളാണുള്ളത്. 13,59,276 വാഹനങ്ങളും രജിസ്‌റ്റർ ചെയ്തിട്ടുണ്ട്.

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന് ഐ.എസ്.ഒ അംഗീകാരം

ABOUT THE AUTHOR

...view details