തിരുവനന്തപുരം: വയനാട്ടില്‍ അടുത്തിടെയുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തേക്ക് പുതുതായി ഒരു സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് സൃഷ്ടിച്ചും ജില്ല പൊലീസ് മേധാവിമാരെ വ്യാപകമായി സ്ഥലം മാറ്റിയും ഐപിഎസ് തലത്തില്‍ വന്‍ അഴിച്ചു പണി. മലപ്പുറം എസ്പി എസ്. സുജിത് ദാസാണ് പുതുതായി സൃഷ്ടിച്ച സെപ്ഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എസ്പി.
ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് വ്യാപക സ്ഥലം മാറ്റം, കിരണ്‍ നാരായണ്‍ തിരുവനന്തപുരം റൂറലിലും പി ബിജോയി കാസര്‍ഗോഡും എസ്പിമാരാകും
ips officers transfer kerala പുതിയ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എസ്പി തസ്തിക ഒരു വര്‍ഷത്തേക്ക്
Published : Nov 10, 2023, 6:57 PM IST
പുതുതായി നിയമിതരായ ജില്ലാ പൊലീസ് മേധാവിമാര്‍:തിരുവനന്തപുരം റൂറല്‍-കിരണ്‍ നാരായണ്‍, തൃശൂര്‍ റൂറല്‍-നവനീത് ശര്‍മ്മ, മലപ്പുറം- എസ്.ശശിധരന്‍, എറണാകുളം റൂറല്‍-വൈഭവ് സക്‌സേന, കോഴിക്കോട് റൂറല്‍-ഡി.ശില്‍പ്പ, കാസര്‍ഗോഡ്-പി.ബിജോയി, കൊല്ലം റൂറല്‍-കെ എം സാബു മാത്യു, കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍-വിവേക് കുമാര്‍, ഇടുക്കി-ടി.കെ.വിഷ്ണു പ്രദീപ്.
മറ്റ് മാറ്റങ്ങള്‍: മെറിന്‍ ജോസഫ്-തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ്പി, വി.യു കുര്യാക്കോസ് പൊലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പല്‍, എം.എല്‍ സുനില്‍-തിരുവനന്തപുരം റേഞ്ച് സ്പെഷ്യല്‍ ബ്രാഞ്ച് എസ്പി, കെഎസ് സുദര്‍ശനന്‍-കൊച്ചി സിറ്റി ഡിസിപി, ഐശ്വര്യ പ്രശാന്ത് ഡോംഗ്രെ-ഐആര്‍ബി കമാന്‍ഡന്റ് കെഇ ബൈജു-റാപ്പിഡ് റെസ്‌പോണ്‍സ് ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ് ബറ്റാലിയന്‍ കമാന്‍ഡന്റ്, അനൂജ് പലിവാള്‍-കോഴിക്കോട് സിറ്റി ഡിസിപി. വിഐപി സെക്യൂരിറ്റി ഡിസിപി ജി ജയദേവിന്് എസ്എപി കമാന്‍ഡന്റിന്റെ അധിക ചുതമല നല്‍കി.