തിരുവനന്തപുരം: സ്വപ്‌ന സുരേഷ് ഐ ഫോൺ സമ്മാനിച്ചെന്ന ആരോപണത്തെ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണമുന്നയിച്ച യുണിടാക്ക് എം ഡി സന്തോഷ് ഈപ്പനെതിരെ നിയമ നടപടി സ്വീകരിക്കും. തനിക്ക് ആരും ഐ ഫോൺ സമ്മാനിച്ചിട്ടില്ല. ആരിൽ നിന്നും സ്വീകരിച്ചിട്ടുമില്ല. തനിക്കു വേണ്ടി എന്ന പേരിൽ ആരെങ്കിലും അടിച്ചുമാറ്റിയിട്ടുണ്ടോ എന്നറിയില്ല. യുഎഇ കോൺസുലേറ്റ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് അവിടെ നടന്ന ലക്കിഡിപ്പിന്‍റെ വിജയികളായ രണ്ടു പേർക്ക് സമ്മാനം വിതരണം ചെയ്‌ത ശേഷം മടങ്ങിപ്പോവുകയാണ് ഉണ്ടായത്. തന്നെ വഷളാക്കിക്കാണിക്കാനുള്ള വില കുറഞ്ഞ ആരോപണമാണിത്. സ്വർണം തന്നു എന്നു പറഞ്ഞില്ലല്ലോ എന്നും ചെന്നിത്തല പരിഹസിച്ചു.
ഐ ഫോൺ സമ്മാനിച്ചെന്ന ആരോപണം; നിയമപരമായി നേരിടുമെന്ന് രമേശ് ചെന്നിത്തല - legal action will take says ramesh Chennithala
തന്നെ വഷളാക്കിക്കാണിക്കാനുള്ള വില കുറഞ്ഞ ആരോപണമാണ് ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു
ഐ ഫോൺ സമ്മാനിച്ചെന്ന ആരോപണം; നിയമപരമായി നേരിടുമെന്ന് രമേശ് ചെന്നിത്തല
ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരെ യുണിടാക്ക് നൽകിയ ഹർജിയിലാണ് യുഎഇയുടെ ദേശീയ ദിനാഘോഷത്തിൽ മുഖ്യാതിഥിയായെത്തിയ ചെന്നിത്തലയടക്കമുള്ളവർക്ക് സ്വപ്ന സുരേഷിന്‍റെ നിർദേശപ്രകാരം അഞ്ച് ഐ ഫോണുകൾ വാങ്ങി സമ്മാനമായി നൽകിയതായി പറയുന്നത്.