സ്വപ്‌ന സുരേഷിന്‍റെ വിദ്യാഭ്യാസ യോഗ്യത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി - swapna suresh
വിഷയത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് എം.പ്രദീപ് നെയ്യാറ്റിൻകര ഡിവൈഎസ്‌പിക്ക് പരാതി നൽകി
സ്വപ്‌ന സുരേഷിന്‍റെ വിദ്യാഭ്യാസ യോഗ്യത അന്വേഷിക്കണം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷ് വ്യാജ ഡിഗ്രികൾ ഉൾപ്പെടെ സമ്പാദിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ നെയ്യാറ്റിൻകര ഡിവൈഎസ്‌പിക്ക് പരാതി നൽകി. അഡ്വക്കേറ്റ് എം.പ്രദീപാണ് നെയ്യാറ്റിൻകര ഡിവൈഎസ്‌പിക്ക് പരാതി നൽകിയത്. വ്യാജ ഡിഗ്രിയും വെബ്സൈറ്റുകളും നിര്‍മിച്ച് സർക്കാരിനെ വഞ്ചിച്ചുവെന്നും പ്രതിയുടെ പ്രവർത്തി നിമിത്തം സർക്കാരിന് ധനനഷ്ടം ഉണ്ടായി എന്നുമാണ് പരാതി.